ഭാ​ര​ത​പ്പുഴ, തൂ​ത​പ്പു​ഴ​ക​ൾ ഇ​രു​ക​ര​മു​ട്ടി ക​വി​ഞ്ഞൊ​ഴു​കു​ന്നു
Monday, September 18, 2017 11:57 AM IST
ഒ​റ്റ​പ്പാ​ലം: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു ഭാ​ര​ത​പു​ഴ, തൂ​ത​പ്പു​ഴ​ക​ൾ ഇ​രു​ക​ര​മു​ട്ടി ക​വി​ഞ്ഞൊ​ഴു​കു​ന്നു. പു​ഴ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഭാ​ര​ത​പു​ഴ​യി​ൽ ഇ​ത്ര​യേ​റെ നീ​രൊ​ഴു​ക്കു​ണ്ടാ​കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നും പു​ഴ ഇ​രു​ത​ല​മു​ട്ടി ഒ​ഴു​കി​യി​രു​ന്നി​ല്ല.

ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യി​ൽ ചു​ഴി​ക​ളും രൂ​പ​പ്പെ​ട്ടു. പു​ഴ​യി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ക​ല​ങ്ങി​മ​റി​ഞ്ഞ് കു​ലം​കു​ത്തി ഒ​ഴു​കു​ന്ന പു​ഴ​യി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്നു. മ​ഴ ഇ​നി​യും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​പ​ക്ഷം ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം നി​റ​ഞ്ഞു​ക​വി​ഞ്ഞു.

ചെ​ർ​പ്പു​ള​ശേ​രി തൂ​ത​പു​ഴ​യും ക​ര​ക​വി​ഞ്ഞാ​ണ് പ​ല​ഭാ​ഗ​ത്തും ഒ​ഴു​കു​ന്ന​ത്. ക​ന​ത്ത അ​ടി​യൊ​ഴു​ക്ക് പു​ഴ​യി​ൽ ദൃ​ശ്യ​മാ​ണ്. പു​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ​ക്ക് മ​ഴ അ​നു​ഗ്ര​ഹ​മാ​യി. അ​തേ​സ​മ​യം ഇ​രു​പു​ഴ​ക​ളി​ൽ കൂ​ടി​യും മാ​ലി​ന്യ​ങ്ങ​ളും ചാ​ക്കു​ക​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും ഒ​ഴു​കി​വ​രു​ന്ന​തും ദൃ​ശ്യ​മാ​ണ്.