ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ എം​ആ​ർ വാ​ക്സി​ൻ നൽകും
Thursday, September 21, 2017 12:58 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ര​ക​മാ​യ മീ​സി​ൽ​സ്- റൂ​ബെ​ല്ല രോ​ഗ​ങ്ങ​ളു​ടെ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​തി​രോ​ധ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​ക്ക് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് തു​ട​ക്ക​മാ​കും.

ഒ​ൻ​പ​തു​മാ​സം മു​ത​ൽ പ​തി​ന​ഞ്ച് വ​യ​സു​വ​രെ​യു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ്ര​തി​രോ​ധ​കു​ത്തി​വെ​യ്പ്പു ന​ൽ​കും. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ​താ​യി ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക. ജി​ല്ല​യി​ൽ 634771 കു​ട്ടി​ക​ൾ​ക്ക് എം​ആ​ർ വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​ര​ണ​മെ​ന്ന് എ​ഡി​എം ജോ​ണ്‍ വി. ​സാ​മു​വ​ൽ നി​ർ​ദേ​ശം ന​ൽ​കി.

ആ​ദ്യ ര​ണ്ടാ​ഴ്ച എ​ല്ലാ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ടു​ത്ത ര​ണ്ടാ​ഴ്ച ആം​ഗ​ന​വാ​ടി​ക​ൾ, ഡേ ​കെ​യ​റു​ക​ൾ, പ്രീ ​സ്കൂ​ൾ ,നേ​ഴ്സ​റി എ​ന്നീ ത​ല​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക. ന​വം​ബ​ർ മൂ​ന്ന് വ​രെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സാ​മൂ​ഹി​ക പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. തു​ട​ർ​ന്ന് സൂ​ക്ഷ​മ​പ​രി​ശോ​ധ​ന ന​ട​ത്തി അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വൈ​റ​സ് രോ​ഗ​മാ​യ ഇ​വ​യ്ക്ക് പ്ര​ത്യേ​ക ചി​കി​ത്സ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​മാ​ണ് ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മെ​ന്നും രാ​ജ്യ​ത്ത് പ്ര​തി​വ​ർ​ഷം 49200 കു​ട്ടി​ക​ൾ മീ​സി​ൽ​സ് രോ​ഗം മൂ​ലം മ​ര​ണ​പ്പെ​ടു​ന്നു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. കു​ത്തി​വെ​യ്പ്പ് എ​ടു​ത്തി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്കും ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി വാ​ക്സി​ൻ ന​ൽ​ക​ണം. അ​തി​ലൂ​ടെ മാ​ത്ര​മേ ക്യാ​ന്പ​യി​ന്‍റെ ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കു​ക​യു​ള്ളൂ​വെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, ല​യ​ണ്‍​സ് റോ​ട്ട​റി ക്ല​ബു​ക​ൾ, വി​വി​ധ​സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്,ആ​രോ​ഗ്യ​രം​ഗ​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.