യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി ന​ന്തി​പു​ലം ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടും കു​ഴി​ക​ളും
വ​ര​ന്ത​ര​പ്പി​ള്ളി: ന​ന്തി​പു​ലം ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടും കു​ഴി​ക​ളും യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ജം​ഗ്ഷ​നി​ൽ റോ​ഡ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡ് പു​തു​ക്കാ​ട്-​മു​പ്ലി​യം റോ​ഡി​ൽ എ​ത്തി​ച്ചേ​രു​ന്നി​ട​ത്താ​ണ് ത​ക​ർ​ന്ന കി​ട​ക്കു​ന്ന​ത്. കെഎ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദി​നം​പ്ര​തി ഇ​തി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന​ത്.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​ക്കി​ടെ കു​ഴി​ക​ളി​ൽ മ​ണ്ണ് ഇ​ട്ട് നി​ക​ത്താ​റു​ണ്ടെ​ങ്കി​ലും മ​ഴ​യി​ൽ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി കു​ഴി​ക​ൾ പ​ഴ​യ​പ​ടി ആ​വു​ക​യാ​ണ് പ​തി​വ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. അ​ഴു​ക്കു​ചാ​ലു​ക​ളി​ൽ മാ​ലി​ന്യം കെ​ട്ടി​കി​ട​ന്ന് സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് കോം​പ്ല​ക്സി​ന്‍റെ ഉ​ള്ളി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​ത്. അ​ഴു​ക്ക് വെ​ള്ള​ത്തോ​ടൊ​പ്പം എ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. റോ​ഡി​ന്‍റെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.