സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ വെ​ണ്ണൂ​ർ ഇ​ട​വ​ക ദേവാലയം
Thursday, September 21, 2017 1:33 PM IST
മാ​ള: വെ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സ​മൂ​ഹം സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ. ഇ​വി​ടെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട ് നി​ർ​മിച്ച കു​രി​ശു​പ​ള്ളി​യു​ടെ ആ​ശീ​ർ​വാദ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യും തു​ട​ർ​ന്ന് പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ട​വ​ക പ്ര​ഖ്യാ​പ​നം ന​ട​ന്ന​തി​ന്‍റെ റൂ​ബി ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ക​യാ​ണ് ഇ​ട​വ​ക.

ഇ​പ്പോ​ഴു​ള്ള ദേ​വാ​ല​യ​ത്തി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ് ആ​ദ്യ കു​രി​ശു​പ​ള്ളി 50 വ​ർ​ഷ​ങ്ങ​ൾ​ക്കുമു​ന്പ് പ​ണി​തീ​ർ​ത്ത് ആ​ശീ​ർ​വാ​ദം ന​ട​ത്തി​യ​ത്. അ​ന്ന് 86 വീ​ടു​ക​ളാ​യി​രു​ന്നു ഇ​ട​വ​ക​യി​ലു​ണ്ടായി​രു​ന്ന​ത്. 1978ൽ ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത സ്ഥാ​പി​ത​മാ​യ​ശേ​ഷം ആ​ദ്യമാ​യി ഇ​ട​വ​ക​യാ​യി പ്രാ​ഖ്യാ​പി​ച്ച​ത് വെ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യാ​ണ്. അ​ന്പ​ഴ​ക്കാ​ട്, മേ​ല​ഡൂ​ർ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ളെ ചേ​ർ​ത്ത് രൂ​പീ​ക​രി​ച്ച വെ​ണ്ണൂ​രി​ൽ ഇ​പ്പോ​ൾ 410 കു​ടും​ബം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. നി​ല​വി​ലു​ള്ള ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ർ​മം ന​ട​ത്തി​യ​ത് 2002ൽ ​ആ​യി​രു​ന്നു.

ഒ​രു വ​ർ​ഷം നീ​ണ്ട ു നി​ൽ​ക്കു​ന്ന ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം 24ന് ​രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വഹി​ക്കും. രാ​വി​ലെ ഏ​ഴി​ന് ജൂ​ബി​ലി തി​രി തെ​ളി​യി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

അ​ന്പ​ഴ​ക്കാ​ട് ഫൊ​റോ​ന വി​കാ​രി റവ. ​ഡോ. പോ​ളി പ​ട​യാ​ട്ടി, ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള സ​മ​ർ​പ്പി​ത പ്ര​തി​നി​ധി​ക​ളാ​യ ഫാ. ​ആ​ന്‍റ​ണി പ്ലാ​ക്ക​ൽ, വെ​ണ്ണൂ​ർ കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സി​സി​ല, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. പോ​ളി പ്ലാ​ക്ക​ൽ, വി​കാ​രി റവ.ഡോ. ​ജോ​ജി പാ​ല​മ​റ്റ​ത്ത് എ​ന്നി​വ​ർ ജൂ​ബി​ലി തി​രി തെ​ളി​യി​ക്കും. ജൂ​ബി​ലി സ്്മാ​ര​ക​മാ​യി ബി​ഷ​പ് "ജൂ​ബി​ലി വൃ​ക്ഷം’ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ന​ടും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട ്.

ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഭ​വ​ന നി​ർ​മാ​ണം, നി​ർ​ധന യു​വ​തി​ക​ൾ​ക്കു വി​വാ​ഹ സ​ഹാ​യം, വി​ദ്യാ​ർ​ഥിക​ൾ​ക്കു പ​ഠ​ന​സ​ഹാ​യം, രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ, യു​വ​തി​യു​വാ​ക്ക​ൾ, ഇ​ട​വ​ക​യി​ൽ നിന്ന് ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ, അ​മ്മ​മാ​ർ, വ​യോ​ജ​ന​ങ്ങ​ൾ, സ​മ​ർ​പ്പി​ത​ർ തു​ട​ങ്ങി​യ​വ​രു​ടെ സം​ഗ​മ​ങ്ങ​ളും ന​ട​ത്തും.

2018 മെ​യ് 20ന് ​സ​മാ​പി​ക്കു​ന്ന ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ സ്മാ​ര​ക​മാ​യി പാ​രീ​ഷ് ഹാ​ൾ നി​ർ​മാ ണ​വും ന​ട​ത്തു​മെ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റവ. ഡോ. ​ജോ ജി പാ​ല​മ​റ്റ​ത്ത്, ജ​ന​റ​ൽ ക​ണ്‍​ വീ​ന​ർ അ​ഡ്വ.പോ​ളി പ്ലാ​ക്ക​ൽ, കൈ ​ക്കാ​രന്മാ​രാ​യ ജി​ജി മാ​ണി​ക്ക​ത്തു​പ​റ​ന്പി​ൽ, തോ​മ​സ് മാ​ണി​ക്ക​ത്തു​പ​റ​ന്പി​ൽ, ഇ​ട​വ​ക പ്ര​തി​നി​ധി ബി​നോ​യ് വെ​ട്ടി​യാ​ട​ൻ, ക​ണ്‍​വീ​ന​ർ​മാ​രാ​യ വി.​ഒ. വ​ർ​ഗീ​സ്, ജി​ഗീ​ഷ് നെ​ല്ലി​ശേ​രി എ​ന്നി​വ​ർ പ​റ​ഞ്ഞു.