വ​ല​പ്പാ​ട് പ​ള്ളി​യി​ലെ തി​രു​നാ​ൾ 24, 25 തീ​യ​തി​ക​ളി​ൽ
Thursday, September 21, 2017 1:36 PM IST
വ​ല​പ്പാ​ട്: വ​ല​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ റൊ​സാ​രി​യ മാ​താ​വി​ന്‍റെ 157-ാം തി​രു​നാ​ൾ 24, 25 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.24നു ​വൈ​കീ​ട്ട് ആ​റി​നു പ്ര​സു​ദേ​ന്തി വാ​ഴ്ച, വേ​സ്പ​ര, രൂ​പം എ​ഴു​ന്നെ​ള്ളി​പ്പ്, പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ രാ​വി​ലെ 10.30നു ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, വെ​ട്ടു​കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​സി​ന്േ‍​റാ തൊ​റ​യ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വെ​ട്ടു​കാ​ട് സ്നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ഭു ആ​ന്‍റ​ണി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, 26നു ​രാ​വി​ലെ 6.30നു ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്.