ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ന്‍റെ സൗ​ജ​ന്യ​സേ​വ​ന​ങ്ങ​ൾ വെ​ങ്കി​ട​ങ്ങി​ലും
Thursday, September 21, 2017 1:38 PM IST
വെ​ങ്കി​ട​ങ്ങ്: ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ന്‍റെ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ വെ​ങ്കി​ട​ങ്ങി​ലും ആ​രം​ഭി​ച്ചു. വെ​ങ്കി​ട​ങ്ങ്, മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലെ ഭ​വ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഈ​മാ​സം 30-ാം തി​യ​തി രാ​വി​ലെ 9.30നു ​മു​ല്ല​ശേ​രി മ​ഡോ​ണ​ഹാ​ളി​ൽ കേ​ര​ള കൃ​ഷി​വ​കു​പ്പു​മ​ന്ത്രി അ​ഡ്വ. വി.​എ​സ്.​സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കും.

അ​ഭ​യം പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച് ബി​ഷ​പ് ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഡോ​ക്ടേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള സൗ​ജ​ന്യ ജ​ന​റ​ൽ ഒ​പി, പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള മ​രു​ന്നു​ക​ൾ, എ​യ​ർ​ബ​സ്, മു​ത​ലാ​യ വൈ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ഈ ​സെ​ന്‍റ​റു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്.