ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് ജിഎച്ച്എസിൽ തൊ​ഴി​ൽ​പ​രി​ശീ​ല​ന ക്യാ​ന്പ്
Thursday, September 21, 2017 1:41 PM IST
ബ്ര​ഹ്മ​കു​ളം: സെ​ന്‍റ് തെ​രേ​സാ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ തൃ​ശൂ​ർ ഡ​യ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം, വ​ള​ർ​ച്ച, വി​കാ​സം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക തൊ​ഴി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ’പൊ​ലി​ക-17’ ന​ട​ത്തി. ബ്ര​ഹ്മ​കു​ളം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ.​പി.​ബാ​ബു​മാ​സ്റ്റ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

തൃ​ശൂ​ർ ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ടി.​ജ​യ​റാം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. മോ​ട്ടി​വേ​ഷ​ൻ ക്ലാ​സി​നു ശി​വ​ൻ നെന്മണി​ക്ക​ര, ഡോ. ​എ​ൻ.​വി.​ആ​ന്‍റ​ണി​യും നേ​തൃ​ത്വം ന​ൽ​കി. തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി ഡോ. ​ഡി.​ശീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ടെ​സി ടീ​ച്ച​റും ജീ​ന ടീ​ച്ച​റും തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബാ​ബു മാ​സ്റ്റ​ർ, തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ കെ.​സു​മ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​വ​ർ​ഗീ​സ് മാ​സ്റ്റ​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​യ​റാം, ഡോ. ​ഡി.​ശ്രീ​ജ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.