സ​തീ​ശൻ കു​ടും​ബ സ​ഹാ​യം കെെമാറി
Thursday, September 21, 2017 1:41 PM IST
പാ​വ​റ​ട്ടി: പൂ​വ​ത്തൂ​ർ സ്വ​ത​ന്ത്ര ക​ലാ പ​രി​ഷ​ത്ത് വാ​യ​ന​ശാ​ല​യു​ടെ ദീ​ർ​ഘ​കാ​ലം സെ​ക്ര​ട്ട​റി ആ​യി​രു​ന്ന പി.​എ​സ്. സ​തീ​ശ​ന്‍റെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും വാ​യ​ന​ശാ​ല സ​മാ​ഹ​രി​ച്ച ഒ​രു ല​ക്ഷം രൂ​പ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റ​ലും ന​ട​ന്നു.

ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളി പെ​രു​നെ​ല്ലി എംഎ​ൽഎ ഇ​തോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ണ്ട് പി.​കെ.​ര​മേ​ശ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ നാ​യി​രു​ന്നു. മു​ല്ല​ശേരി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി വേ​ണു​ഗോ​പാ​ൽ, ചാ​വ​ക്കാ​ട് താ​ലൂ​ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​എ​ൻ.​ലെ​നി​ൻ, മു​ല്ല​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു കു​രി​യോ​ക്കോ​ട്ട്, എ​ള​വ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ സി.​എ​ഫ്. രാ​ജ​ൻ, തു​ള​സി രാ​മ​ച​ന്ദ്ര​ൻ, ഷൈ​നി സ​തീ​ശ​ൻ, ആ​ർ.​എ. അ​ബ്ദു​ൽ ഹ​കീം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.