ഡെങ്കിപ്പനി മരണം: പു​ന്ന​യി​ൽ കൊ​തു​കു​ നി​ർ​മാ​ർ​ജ​നം ന​ട​ത്ത​ണം
Thursday, September 21, 2017 1:41 PM IST
ചാ​വ​ക്കാ​ട്: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് പു​ന്ന​യി​ൽ വീ​ട്ട​മ്മ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൊ​തു​ക് നി​ർ​മാ​ർ​ജ​ന ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​നോ​ലി​ക​നാ​ലി​ന്‍റെ തീ​ര​ത്തു​ള്ള സ്വ​കാ​ര്യ സ്ഥ​ല​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലെ മാ​ലി​ന്യം ത​ള്ളു​ന്ന​തു​മൂ​ലം പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ കു​ടി​വെ​ള്ള​വും മ​ലി​ന​മാ​യ​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കെ​പി​സി​സി അം​ഗം പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​ബി. സു​ധീ​ർ, സി. ​സ​ലീം, ഷാ​ഹി​ദ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​തീ​ശൻ കു​ടും​ബ സ​ഹാ​യം കെെമാറി