മാ​ധ്യ​മ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Thursday, September 21, 2017 1:49 PM IST
തൃ​ശൂ​ർ: ആ​ല​പ്പു​ഴ​യി​ൽ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചാ​ന​ലി​ന്‍റെ കാ​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്പോ​ൾ അ​ക്ര​മം നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്ക്ല​ബി​ൽ ചേ​ർ​ന്ന യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​ണ്‍ തൂ​വ​ൽ അ​ധ്യ​ക്ഷ​നാ​യി. അ​ക്ര​മി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റുചെ​യ്യ​ണ​മെ​ന്ന പ്ര​മേ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി ബി​നോ​യ് ജോ​ർ​ജ്, എ​ൻ. ശ്രീ​കു​മാ​ർ, ജോ​യ് എം. ​മ​ണ്ണൂ​ർ, കെ. ​പ്ര​ഭാ​ത്, മു​കേ​ഷ് ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.