ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ച എ​ട്ടു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
Thursday, September 21, 2017 1:49 PM IST
തൃ​ശൂ​ർ: ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ എ​ട്ടു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ഇ​ന്നു ന​ട​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ജോ​ളി ആ​ലു​ക്കാ​സ് താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​എ​സ്. ഉ​മാ​ദേ​വി അ​ധ്യ​ക്ഷ​യാ​കും. കെ. ​രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല വി​ജ​യ​കു​മാ​ർ പ്ര​സം​ഗി​ക്കും.

ത​ല ചാ​യ്ക്കാ​നൊ​രു ഇ​ട​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ടി​രു​ന്ന എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ട് വ​യ്ക്കാ​നു​ള്ള സ്ഥ​ലം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു ന​ല്കി​യി​ട്ടു​ള്ള​താ​ണ്. ഇ​ന്ദി​ര ആ​വാ​സ് യോ​ജ​ന സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​വും അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പ​ല കാ​ര​ണ​ങ്ങ​ളാ​ലും ഇ​വ​ർ​ക്കു വീ​ടു​പ​ണി ഇ​ട​യ്ക്കു​വ​ച്ച് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. അ​ത്ത​ര​മൊ​രു നി​ർ​ണാ​യ​ക സ​ന്ദ​ർ​ഭ​ത്തി​ലാ​ണു ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ന്ന​ത്. പാ​തി​പോ​ലും പ​ണി പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന എ​ട്ടു വീ​ടു​ക​ളും ഫൗ​ണ്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്തു ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.