ഉ​ത്സ​വ​ക്കാ​ല​ത്തി​നു തു​ട​ക്കം: തി​രു​വി​ല്വാ​മ​ല നി​റ​മാ​ല ആ​ഘോ​ഷി​ച്ചു
Thursday, September 21, 2017 1:49 PM IST
തി​രു​വി​ല്വാ​മ​ല: മ​റ്റൊ​രു ഉ​ത്സ​വ​കാ​ല​ത്തി​നു തു​ട​ക്ക​മി​ട്ടു വി​ല്വാ​ദ്രി​നാ​ഥ​ന്‍റെ നി​റ​മാ​ല ആ​ഘോ​ഷി​ച്ചു. ക​ന്നി​മാ​സ​ത്തി​ലെ മു​പ്പെ​ട്ടു വ്യാ​ഴാ​ഴ്ച താ​മ​ര​പ്പൂ​മാ​ല​ക​ളും കു​ല​വാ​ഴ​വി​താ​ന​വും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ക്ഷേ​ത്ര​മു​റ്റ​ത്ത് ഗ​ജ​വീ​ര​ന്മാ​രും നാ​ദാ​ർ​ച്ച​ന​യ്ക്കെ​ത്തി​യ വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ന്ന​പ്പോ​ൾ ഉ​ത്സ​വ​പ്രേ​മി​ക​ൾ​ക്കു ആ​വേ​ശ​മാ​യി. രാ​വി​ല​ത്തെ ശീ​വേ​ലി​ക്കു മേ​ള​ക​ലാ​ര​ത്നം കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​രു​ടെ പ്ര​മാ​ണി​ക​ത്വ​ത്തി​ൽ മേ​ളം അ​ക​ന്പ​ടി​യാ​യി. ഉ​ച്ച​ശീ​വേ​ലി​ക്കു കു​നി​ശേ​രി അ​നി​യ​ൻ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​മു​ണ്ടാ​യി.

അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ രാ​വി​ലെ മു​ത​ൽ വ​ൻ ജ​ന​ത്തി​ര​ക്കാ​യി​രു​ന്നു. രാ​വി​ലെ ക​ലാ​മ​ണ്ഡ​ലം അ​ച്യു​ത​ൻ, ഞെ​ര​ള​ത്ത് രാ​മ​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച അ​ഷ്ട​പ​ദി​യോ​ടെ​യാ​ണു നി​റ​മാ​ല ഉ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യ​ത്.

നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ വി​ല്വാ​ദ്രി​നാ​ഥ​നു മു​ന്നി​ൽ നാ​ദാ​ർ​ച്ച​ന ന​ട​ത്താ​നെ​ത്തി. പാ​റ​മേ​ക്കാ​വ് ശ്രീ​പ​ത്മ​നാ​ഭ​നും ചി​റ​യ്ക്ക​ൽ കാ​ളി​ദാ​സ​നും പ്ര​ഭാ​ത​ശീ​വേ​ലി​ക്കു ശ്രീ​രാ​മ​ല​ക്ഷ്മ​ണ​ന്മാ​രു​ടെ കോ​ല​മേ​ന്തി.
വൈ​കീ​ട്ട് വി​ള​ക്കു​വ​യ്പ്, ദീ​പാ​രാ​ധ​ന, നി​റ​മാ​ല, നൃ​ത്താ​ഞ്ജ​ലി, രാ​ത്രി ഡ​ബി​ൾ താ​യ​ന്പ​ക, മ​ദ​ള​കേ​ളി, ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യു​മു​ണ്ടാ​യി.