കു​ന്നാം​തോ​ട്-​ പ​ക​വ​ത്ത് നീ​ർ​ത്ത​ട​ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാളെ
Friday, September 22, 2017 1:31 PM IST
പ​ഴ​യ​ന്നൂ​ർ: ബ്ലോ​ക്കി​ലെ തി​രു​വി​ല്വാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ക​വ​ത്ത്, പാ​ഞ്ഞാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്നാം​തോ​ട് നീ​ർ​ത്ത​ട പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​നോ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടിനു പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ഫാം ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ​യു​ടെ വി​വി​ധ കൃ​ഷി​മു​റ​ക​ളെ​പ്പ​റ്റി​യു​ള്ള കൈ​പു​സ്ത​ക​ങ്ങ​ളു​ടെ​യും അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള​ള പ​ച്ച​ക്ക​റി തൈ​ക​ളു​ടെ​യും വി​ത​ര​ണം ന​ട​ക്കും.

പൊ​റ്റ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കാൻ ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യും. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കും.യു.​ആ​ർ.​ പ്ര​ദീ​പ് എംഎൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ല​ത്തൂ​ർ എം​പി ഡോ. ​പി.​കെ.​ ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല വി​ജ​യ​കു​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ.​കൗ​ശി​ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ണ് പ​ര്യ​വേ​ഷ​ണ ഉ​ത്ത​ര​മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബോ​ബി കൃ​ഷ്ണ​ൻ, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​ഡി.​സി​ന്ധു, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ സു​ധീ​ർ ബാ​ബു, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.