ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗിൽ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Friday, September 22, 2017 1:36 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും രാ​മ​വ​ർ​മ​പു​രം ഐ​എം​എ ബ്ല​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര ര​ക്തം ദാ​നം ചെ​യ്തു​കൊ​ണ്ട് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജീ​വ് ജോ​ണ്‍, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​എ​ൽ. ആ​ന്‍റ​ണി, ഡോ. വി.​ഡി. ജോ​ണ്‍, പ്ര​ഫ. എ​ൻ. പ്രേ​മ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി നൂ​റോ​ളം പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി.

എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സ്റ്റാ​ഫ് കോ​- ഒാർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​എ​സ്. നി​തി​ൻ, അ​മൃ​ത ഡേ​വി​സ്, വോളന്‍റിയ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​അ​നു, സീ​ന ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റ​ത്തി​ൽ​നി​ന്നും അ​ത്യാ​വ​ശ്യ ര​ക്ത​ദാ​നം ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കോ​ള​ജ് സൈ​റ്റി​ൽ​നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍: 9539055267.