മ​തി​ല​കം പ​ള്ളി​യി​ൽ മാ​തൃ​സം​ഘം ര​ജ​ത​ജൂ​ബി​ലി
മ​തി​ല​കം: മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് സി​റി​യ​ൻ പ​ള്ളി​യി​ലെ മാ​തൃ​സം​ഘം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഫെ​ബി പു​ളി​ക്ക​ൻ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് തെ​റ്റ​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷം ഇ​ട​വ​ക​യി​ലെ അ​മ്മ​മാ​ർ​ക്ക് സെ​മി​നാ​ർ ന​ട​ത്തി. ഫാ. ​ആ​ന്‍റ​ണി ഡ​യ​സ് സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ര​ജ​ത​ജൂ​ബി​ലി പൊ​തു​സ​മ്മേ​ള​നം ഫാ. ​ജോ​സ​ഫ് ഗോ​പു​രം ഉ​ദ് ഘാ​ട​നം ചെ​യ്തു.

ഫാ. ​വ​ർ​ഗീ​സ് തെ​റ്റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വി​ത്സ​ൻ എ​ലു​വ​ത്തി​ങ്ക​ൽ കൂ​ന​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ം നടത്തി. ഫാ. ആ​ന്‍റ​ണി തെ​ക്ക​നി​യ​ത്ത്, ഫാ. ഡെ യ്സൻ കവലക്കാട്ട്, മാ​തൃ​സം​ഘം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് തോ​മ​സ്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മ​ദ​ർ റോ​സ്മാ​ത്യു, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​സ്, കൈ​ക്കാ​ര​ൻ വ​ർ​ഗീ​സ് മ​ഞ്ഞ​ളി, അ​മ്മ​മാ​രു​ടെ പ്ര​തി​നി​ധി സി​സി​ലി ജോ​ണ്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് മു​ൻ മാ​തൃ​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രെ​യും 70 വ​യ​സി​നുമു​ക​ളി​ലു​ള്ള അ​മ്മ​മാ​രേ​യും ആ​ദ​രി​ച്ചു.