പാ​ക്ക​നാ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും നാ​ളെ
Friday, September 22, 2017 1:42 PM IST
കൊ​ട​ക​ര : കേ​ര​ള ഹി​ന്ദു സാം​ബ​വ​ർ സ​മാ​ജം പാ​ക്ക​നാ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും നാളെ വിആ​ർ പു​രം ചാ​ത്ത​ൻ മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ക്കും.

ജി​ല്ല​യി​ലെ 36 വി​ദ്യാ​ർ​ഥി​ക​ൾ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി​ട്ടു​ണ്ട ്. സ​മ്മേ​ള​നോ​ദ്ഘാ​ട​നം സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി കെ.​ആ​ർ. കേ​ള​പ്പ​നും സാം​സ്കാ​രി​ക സ​മ്മേ​ള​നോ​ദ്ഘാ​ട​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്. ര​മേ​ശും നി​ർ​വ​ഹി​ക്കും. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, ബാം​ബു കോ​ർ​പ്പ​റേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​ജെ. ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.