അ​ഴീ​ക്കോ​ട​ൻ ദി​നം ഇ​ന്ന്, തൃ​ശൂ​രി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, September 22, 2017 1:49 PM IST
തൃ​ശൂ​ർ: അ​ഴീ​ക്കോ​ട​ൻ ര​ക്ത​സാ​ക്ഷി​ദി​ന​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം 4.30 നു ​തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ ന​ട​ക്കു​ന്ന സി​പി​എം സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​ൻ സ്റ്റാ​ൻ​ഡ്, പാ​ല​സ് ഗ്രൗ​ണ്ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു നാ​ലു​മ​ണി​ക്കു റെ​ഡ് വോ​ളന്‍റിയ​ർ മാ​ർ​ച്ച് ആ​രം​ഭി​ക്കും.
അ​ഴി​ക്കോ​ട​ൻ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു 3.30 മു​ത​ൽ ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്വ​രാ​ജ് റൗ​ണ്ടി​ലും സ​മീ​പ റോ​ഡു​ക​ളി​ലും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.