രോ​ഗി​ക​ൾ​ക്കു സു​ര​ക്ഷി​ത ര​ക്തം ല​ഭ്യ​മാ​ക്ക​ണം: മാ​ർ താ​ഴ​ത്ത്
ഏ​ങ്ങ​ണ്ടി​യൂ​ർ: സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന ശു​ദ്ധ​ര​ക്തം മി​ത​നി​ര​ക്കി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്കു ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. എം.​ഐ ആ​ശു​പ​ത്രി​യി​ൽ ബി​ഷ​പ് മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം സ്മാ​ര​ക ര​ക്ത​ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തീ​ര​മേ​ഖ​ല​യി​ലെ ഏ​ക ര​ക്ത​ബാ​ങ്കാ​ണി​ത്.

പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കൂ​വെ​ന്ന സ​ന്ദേ​ശം ജീ​വി​ത​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ള​ത്തി​ന്‍റെ മാ​തൃ​ക​യാ​ണ് തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ ഏ​ങ്ങ​ണ്ടി​യൂ​ർ എം.​ഐ ആ​ശു​പ​ത്രി​യും പി​ന്തു​ട​രു​ന്ന​തെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ർ കു​ണ്ടു​കു​ള​ത്തി​ന്‍റെ ജന്മ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ണ​പ്പു​റം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ വി.​പി. ന​ന്ദ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​നാ​യി. ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ മാ​ർ കു​ണ്ടു​കു​ളം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​യിം​സ് വ​ട​ക്കൂ​ട്ട്, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.ഡോ. ​ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ, എ​ഫ്സി​സി പ്രോ​വി​ൻ​ഷ്യൽ സി​സ്റ്റ​ർ ഡോ. ​റോ​സ് അ​നി​ത, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​വ​ർ​ഗീ​സ് പ​ഞ്ഞി​ക്കാ​ര​ൻ, അ​ധ്യാ​പ​ക അ​വാ​ർ​ഡു നേ​ടി​യ ഒ.​ജെ. ഷാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.