കെഎ​സ്ആ​ർടിസി ബ​സും ടി​പ്പ​റും ഇ​ടി​ച്ച് അ​പ​ക​ടം;​ ഒ​മ്പ​ത് പേ​ര്‍​ക്ക് പ​രി​ക്ക്
Friday, October 6, 2017 10:25 AM IST
പ​ത്ത​നാ​പു​രം:​ കെഎ​സ്ആ​ർടിസി ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പു​ന​ലൂ​ർ​-മൂ​വാ​റ്റു​പു​ഴ പ്ര​ധാ​ന പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു.

​ക​ട​യ്ക്കാ​മ​ൺ പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ​പു​ന​ലൂ​രി​ല്‍ നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ർ​ഡി​ന​റി ബസും ക​ല​ഞ്ഞൂ​രി​ൽ നി​ന്നും പു​ന​ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​ണ് കൂ​ട്ടി ഇ​ടി​ച്ച​ത്.​
ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണമാ​യി ത​ക​ർ​ന്നു.​ടി​പ്പ​ര്‍ ലോ​റി​യു​ടെ ഡ്രൈ​വ​ർ ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി ശ്രീ​കു​മാ​ർ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സാ​പ്പോ​സ്, ഫി​റോ​യ്, സാ​നു എ​ന്നി​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.​ ബ​സ് യാ​ത്രി​ക​രി​ൽ ചി​ല​ർ​ക്കും പ​രി​ക്കേ​റ്റു.​ പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും പോലീ​സും എ​ത്തി അ​പ​ക​ട​ത്തി​ൽ പെ​ട്ട വാ​ഹ​ന​ങ്ങ​ൾ വ​ശ​ത്തേ​ക്ക് മാ​റ്റി​യ ശേ​ഷ​മാ​ണ് ത​ട​സ​പെ​ട്ട ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് റോ​ഡി​ന് വീ​തി കു​റ​വും വ​ശ​ത്ത് വ​ലി​യ കു​ഴി​യു​മാ​ണ്.

കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം വ​രാ​തി​രി​ക്കാ​ൻ ടി​പ്പ​ർ ലോ​റി ഒ​രു വ​ശ​ത്തേ​ക്ക് വെ​ട്ടി തി​രി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.​ പ​ത്ത​നാ​പു​രം പോലീ​സ് കേ​സെ​ടു​ത്തു. ്