ഗാന്ധിജയന്തി ആഘോഷവും പ്രതിഭാസംഗമവും
Friday, October 6, 2017 12:48 PM IST
പുനലൂർ: ജനകീയ കവിതാവേദിയുടെ ആഭിമുഖ്യത്തിൽഗാന്ധിജയന്തി ിനാഘോഷവുംപ്രതിഭാസംഗമവും സംഘടിപ്പിച്ചു. പുനലൂർ എൻ എസ് എസ് ഹാളിൽ സമ്മേളനം മുനിസിപ്പൽ ചെയർമാൻ എം ഏ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കവിതാവേദിപ്രസിഡന്‍റ് കെ.കെ.ബാബുഅധ്യക്ഷനായി.

മുനിസിപ്പൽ സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷൻ സുഭാഷ് ജി.നാഥ്, പട്ടാഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മീനം രാജേഷ്, സി.ബി.വിജയകുമാർ, ബൃന്ദ, ഡോ ഷെർലിശങ്കർ, ഫാ ജോൺ സ്ലീബ, രമാബാലചന്ദ്രൻ , അജിതഅശോക്, എന്നിവർ പ്രസംഗിച്ചു. നഗരസഭാ ഉപാധ്യക്ഷ കെ പ്രഭ സമ്മാനദാനം നിർവഹിച്ചു.

ചലച്ചിത്ര നടി കുമാരി ദേവി ശങ്കരി , വർഗീസ്, കെ.കെ.മൂപ്പൻസ്, ജോതി ലക്ഷ്മി, കെ.കെ.കുമാരൻ, ചാത്തന്നൂർ വിജയനാഥ്, മാലൂർ മുരളി, എം.പി.വിശ്വനാഥൻ, കെട്ടിടത്തിൽ സുലൈമാൻ, എസ്.സനിൽ കുമാർ എന്നിവർ മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാലിൽ നിന്ന്പ്രതിഭാ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

രാജൻ താന്നിക്കലിന്‍റെ അധ്യക്ഷതയിൽ നടന്ന ദേശീയോദ്ഗ്രഥന കവിയരങ്ങ് ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു.

സാന്ദ്രനാഥ്, ഡോ എം ആർ മിനി, ഉണ്ണി പുത്തുർ, നീലേശ്വരം കൃഷ്ണൻകുട്ടി, ചന്ദനത്തോപ്പ് സുജാത എന്നിവർ കവിത ആലപിച്ചു.