പദ്ധതി നിര്‍വഹണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം: എംപി
കരുനാഗപ്പള്ളി: ഗവണ്‍മെന്‍റ് പദ്ധതികളുടെ നടത്തിപ്പ് വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് പൊതുജനങ്ങളുടെ ക്രീയാത്മകരമായ ഇടപെടീല്‍ ഏറെ അനിവാര്യമാണെന്ന് കെ.സി.വേണുഗോപാല്‍ എംപി അഭിപ്രായപ്പെട്ടു. നാടിന്‍റെ വികസനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ വിവിധ മേഖലകളില്‍ നിന്നും ഫണ്ട് എത്തിക്കുമ്പോള്‍ ഉത്തരവാദിത്ത ബോധത്തോടെ പ്രദേശവാസികള്‍ അതേറ്റെടുത്ത് നടത്തുമ്പോഴാണ് നാട്ടില്‍ അഴിമതിരഹിതമായ വികസനം ഉണ്ടാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതിയകാവ് നെഞ്ചുരോഗാശുപത്രിയ്ക്ക് മുന്നില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനകീയ കൂട്ടായ്മയിലൂടെ നടത്തിയ പൊതുയോഗത്തിന്‍റെ ഉദ്ഘാടനം എം.ഇബ്രാഹിംകുട്ടി നിര്‍വഹിച്ചു.

കെ.എസ്.പുരം സുധീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഹിയാനത്ത്, അലാവുദ്ദീന്‍, സുദര്‍ശന്‍, ഓച്ചിറ ബിഡിഒ അജയന്‍, ആദിനാട് മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.