മെ​ഗാ എ​ക്സി​ബി​ഷ​ൻ
Saturday, October 7, 2017 9:39 AM IST
ചേ​ർ​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഗാ എ​ക്സി​ബി​ഷ​ൻ ന​ട​ത്തു​ന്നു. സ​മ​ന്വ​യം-2017 എ​ന്ന പേ​രി​ൽ കോ​ള​ജ് മൈ​താ​നി​യി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന​വും, വാ​ണി​ജ്യ​മേ​ള​യും ഉ​ൾ​പ്പ​ടെ​യാ​ണു ന​ട​ത്തു​ന്ന​ത്. പ​ത്തു മു​ത​ൽ 15 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യ രീ​തി​യി​ലാ​ണ് മേ​ള ഒ​രു​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. മാ​ത്യു, ഫാ. ​ടൈ​റ്റ​സ് അ​ഗ​സ്റ്റി​ൻ, പ്ര​ഫ. കെ. ​ആ​നി​ജോ​സ്, ഡോ. ​പി.​ജെ. ആ​ന്‍റ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു. ഐ​എ​സ്ആ​ർ​ഒ, മെ​ഡി​ക്ക​ൽ കോ​ള​ജ്, സി​എം​എ​ഫ്ആ​ർ​ഐ, ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല, സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം 40ഓ​ളം ശാ​സ്ത്ര സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വാ​ണി​ജ്യ​മേ​ള​യി​ൽ 70ഓ​ളം വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളാ​ണു പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യും ഉ​ണ്ട്. ഭ​ക്ഷ്യ​മേ​ള, കു​ട്ടി​ക​ൾ​ക്കാ​യി വി​നോ​ദ​സം​വി​ധാ​ന​ങ്ങ​ളും കോ​ള​ജ് മൈ​താ​നി​യി​ലെ വേ​ദി​യി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. പ​ത്തി​നു രാ​വി​ലെ 11നു ​വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം തി​രു​മേ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. മാ​ത്യു അ​ധ്യ​ക്ഷ​നാ​കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണു പ്ര​ദ​ർ​ശ​നം.