തൊ​ടു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ന്നു തു​റ​ക്കും ?
Saturday, October 7, 2017 9:56 AM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡി​പ്പോ എ​ന്നു തു​റ​ക്കും. ഇ​ന്നു തു​റ​ക്കും നാ​ളെ തു​റ​ക്കും എ​ന്ന പ​തി​വു പ​ല്ല​വി മാ​ത്രം തു​ട​രു​ന്പോ​ൾ നി​ർ​മാ​ണം അ​ടു​ത്ത നാ​ളി​ലെ​ങ്ങും പൂ​ർ​ത്തി​യാ​കു​ന്ന ല​ക്ഷ​ണ​മി​ല്ല. പു​തി​യ ഗ​താ​ഗ​ത മ​ന്ത്രി അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ ഡി​പ്പോ​യ്ക്ക് ശാ​പ​മോ​ഷം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി ഡി​പ്പോ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും വ​കു​പ്പു കൈ​യാ​ളു​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തി​നും തീ​രു​മാ​ന​മാ​യി​ല്ല. ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​രം​ഭ​ത്തോ​ടെ ഡി​പ്പോ തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി.

ഫ​ല​ത്തി​ൽ ബ​സു​ക​ൾ ഇ​പ്പോ​ഴും പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ൻ​ഡി​ലും പെ​രു​വ​ഴി​യി​ലു​മാ​യി പാ​ർ​ക്കു ചെ​യ്യു​ന്നു. 2018- ജ​നു​വ​രി​യി​ൽ തു​റ​ക്കാ​നാ​ണ് പു​തി​യ തീ​രു​മാ​നം. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്റ്റാ​ന്‍റി​ൽ നി​ന്നും പു​തി​യ എ​ല്ലാ സൗ​ക​ര്യ​മു​ള്ള പു​തി​യ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​നാ​യു​ള്ള നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് നാ​ലു വ​ർ​ഷം പി​ന്നി​ട്ടു.

മ​നോ​ഹ​ര​മാ​യ ഡി​സൈ​നി​ൽ 12 കോ​ടി​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണ ചെ​ല​വ് വ​ക​യി​രു​ത്തി​യ​ത്. പി​ന്നീ​ട് ആ​റു കോ​ടി കൂ​ടി അ​നു​വ​ദി​ച്ചു. ഇ​ടു​ക്കി​യി​ലെ ആ​ദ്യ ആ​ധു​നി​ക കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ലാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. നാ​ലു നി​ല​ക​ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന കോം​പ്ല​ക്സി​ന്‍റെ നാ​ലാം നി​ല​യി​ലെ പ​ണി​ക​ളും പ്ലം​ബിം​ഗ്, വ​യ​റിം​ഗ് തു​ട​ങ്ങി​യ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ളാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.

40 ബ​സു​ക​ൾ ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നും, പ​ത്തു ബ​സു​ക​ൾ​ക്ക് ഒ​രേ​സ​മ​യം യാ​ത്ര​ക്കാ​രെ ക​യ​റ്റി ഇ​റ​ക്കി പോ​കാ​നു​ള്ള സൗ​ക​ര്യം, ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മ​ത്തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള സൗ​ക​ര്യം എ​ന്നി​വ ഉ​ണ്ടാ​കും. ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ൽ പാ​ർ​ക്കിം​ഗ്, ഒ​ന്നാം നി​ല​യി​ൽ ബ​സ് സ്ന്‍റാ​ൻ​ഡ് ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ൽ ഓ​ഫീ​സു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഏ​റ്റ​വും മു​ക​ളി​ലെ നി​ല​യി​ൽ സി​നി​മ തി​യേ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മീ​ക​ര​ണം. പ​ത്തോ​ളം ബ​സു​ക​ൾ ഒ​രേ​സ​മ​യം അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഗാ​രേ​ജി​ന്‍റെ നി​ർ​മ്മാ​ണം.

എ​ന്നാ​ൽ ഈ ​തു​ക അ​പ​ര്യാ​പ​ത​മാ​യ​തി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം പ​ണി​ക​ൾ ത​ട​സ​പ്പെ​ട്ടി​രു​ന്നു. എ​ഴു​പ​തോ​ളം ഓ​ർ​ഡി​ന​റി-​സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ളും, എ​ട്ട് എ​സി വോ​ൾ​വോ ബ​സു​ക​ളു​മാ​ണ് ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഏ​താ​നും മാ​സം മു​ൻ​പ് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​ന്‍റ ഭാ​ഗ​മാ​യി വ​യ​റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ​യും ത​റ​യോ​ടു പാ​കു​ന്ന​തി​നാ​യി ഒ​രു കോ​ടി​യും അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ൾ പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഡി​പ്പോ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്തു കൊ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​കെ​യു​ള്ള മു​റി​ക​ളി​ൽ ആ​റോ​ളം മു​റി​ക​ൾ മാ​ത്ര​മാ​ണ് ലേ​ല​ത്തി​ൽ പോ​യ​ത്.

ചെ​ളി​ക്കു​ണ്ടാ​യ പ​ഴ​യ ലോ​റി സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ജി​വ​ന​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ല. മ​ഴ പെ​യ്താ​ൽ ചെ​ളി​ക്കു​ള​മാ​കും.

കെ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​ർ സി.​വി.​വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ 28ന് ​തൊ​ടു​പു​ഴ​യി​ൽ ഡി​പ്പോ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും എ​ൻ​ജി​നി​യ​ർ​മാ​രും ക​രാ​റു​കാ​രും ഉ​ൾ​പ്പെ​ട്ട യോ​ഗ​ത്തി​ൽ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി സി.​വി.​വ​ർ​ഗീ​സ് പ​റ​ഞ്ഞു.

നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി പ​ത്തു ദി​വ​സം കു​ടു​ന്പോ​ൾ റി​പ്പോ​ർ​ട്ടു ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. മേ​ൽ​നോ​ട്ട​ത്തി​നാ​യി ഓ​വ​ർ​സി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും എ​ല്ലാ ദി​വ​സ​വും ഇ​ല്ലാ​ത്ത​തി​നാ​ൽ പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തും. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഡി​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും.