ഒ​രു​മി​ക്കാം ഓ​ർ​മ​യ്ക്കാ​യ്! പ​തി​നാ​റാം​ക​ണ്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ
Saturday, October 7, 2017 10:04 AM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഥ​മ​വി​ദ്യാ​ല​യ​വും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഗ്രാ​മീ​ണ​ജ​ന​ത​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്ന പ​തി​നാ​റാം​ക​ണ്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ൽ.

പ​തി​നാ​റാം​ക​ണ്ട​ത്ത് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1967-ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. ഒ​രു പൊ​തു​വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​രി​മി​തി​ക​ൾ​ക്കു ന​ടു​വി​ലും ന​ൻ​മ​നി​റ​ഞ്ഞ ഒ​രു​പ​റ്റം അ​ധ്യാ​പ​ക​രു​ടെ സ​മ​ർ​പ്പ​ണ മ​നോ​ഭാ​വ​വും ഏ​തു പ്ര​തി​സ​ന്ധി​യി​ലും ഒ​റ്റ​ക്കെ​ട്ടാ​യി​നി​ന്ന് പി​ൻ​തു​ണ ന​ൽ​കി​യ ര​ക്ഷി​താ​ക്ക​ളു​ടെ​യും രാ​ഷ്ട്രീ​യ ചേ​രി​തി​രി​വു​ക​ളി​ല്ലാ​തെ അ​ക​മ​ഴി​ഞ്ഞു സ​ഹാ​യി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് അ​ഞ്ചു പ​തി​റ്റാ​ണ്ടു​കാ​ലം ഈ ​സ്കൂ​ളി​നെ ക​ർ​മ​നി​ര​ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ടെ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളും പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രും ഈ ​ച​രി​ത്ര​വ​ഴി​ക​ളി​ൽ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന​വ​രും സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഒ​രി​ക്ക​ൽ​കൂ​ടി ഒ​ത്തു​ചേ​രു​ക​യാ​ണ്.

നാ​ളെ ആ​രം​ഭി​ച്ച് 2018 ജ​നു​വ​രി​യി​ൽ അ​വ​സാ​നി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ മാ​സ​ങ്ങ​ൾ നി​ണ്ടു​നി​ൽ​ക്കു​ന്ന സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ - ഒ​രു​മി​ക്കാം ഓ​ർ​മ്മ​യ്ക്കാ​യ് എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി നാ​ളെ രാ​വി​ലെ 11-ന് ​വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജോ​യ്സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കും.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മേ​ധാ​വി​ക​ൾ, രാ​ഷ്ട്രി​യ, സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.