ഫാ. ​ജോ​സ് കു​ന്നും​പു​റ​ത്തി​ന് ഫാ​ർ​മ​ർ പ്രീ​സ്റ്റ് അ​വാ​ർ​ഡ്
Saturday, October 7, 2017 10:04 AM IST
ചെ​റു​തോ​ണി: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​വി​ശേ​ഷ സം​ഭാ​വ​ന ന​ൽ​കു​ന്ന ഇ​ടു​ക്കി രൂ​പ​ത​യി​ലെ വൈ​ദി​ക​രെ ആ​ദ​രി​ക്കു​ന്ന​തി​ന് ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഫാ​ർ​മ​ർ പ്രീ​സ്റ്റ് അ​വാ​ർ​ഡ് - 2017 നെ​ല്ലി​പ്പാ​റ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​സ് കു​ന്നും​പു​റ​ത്തി​ന്.

എ​ട്ടേ​ക്ക​ർ സ്ഥ​ല​ത്ത് സ​മ്മി​ശ്ര കൃ​ഷി​രീ​തി​ക​ളി​ലൂ​ടെ തെ​ങ്ങ്, ജാ​തി, കാ​പ്പി, ഏ​ലം, æകു​രു​മു​ള​ക്, തേ​യി​ല, കൊ​ക്കോ, ഗ്രാ​ന്പൂ തു​ട​ങ്ങി​യ ദീ​ർ​ഘ​കാ​ല വി​ള​ക​ളും, ചേ​ന, ക​പ്പ, കാ​ച്ചി​ൽ, ചേ​ന്പ്, ഇ​ഞ്ചി, മാ​ലി​മു​ള​ക്, വി​വി​ധ​യി​നം വാ​ഴ​ക​ൾ എ​ന്നി​ങ്ങ​നെ വാ​ർ​ഷി​ക വി​ള​ക​ളും പാ​വ​ൽ, പ​യ​ർ, മ​ത്ത, ചീ​ര തു​ട​ങ്ങി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളും കൃ​ഷി​ചെ​യ്തി​ട്ടു​ണ്ട്. പ​ടു​താ​ക്കു​ളം നി​ർ​മി​ച്ച് ജ​ല​സേ​ച​ന​ത്തി​നാ​യി ജ​ലം സം​ഭ​രി​ക്കു​ന്ന​തോ​ടൊ​പ്പം മ​ത്സ്യ​ക്യ​ഷി​യും ന​ട​ത്തു​ന്നു.

ദേ​വാ​ല​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നും വ​രു​ന്ന ജ​ലം ഹോ​സു​വ​ഴി കി​ണ​റ്റി​ലെ​ത്തി​ച്ച് കി​ണ​ർ റീ​ചാ​ർ​ജ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ആ​ട്, പോ​ത്ത്, കോ​ഴി, ഗി​നി​പി​ഗ് തു​ട​ങ്ങി​യ ജീ​വി​ക​ളെ​യും വ​ള​ർ​ത്തു​ന്നു.

രാ​ജ​മു​ടി ക്രി​സ്തു​രാ​ജാ പാ​രീ​ഷ് ഹാ​ളി​ൽ 14-ന് ​ന​ട​ക്കു​ന്ന സൊ​സൈ​റ്റി വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി അ​വാ​ർ​ഡ് ന​ൽ​കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​ക്ക​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​ബി തോ​മ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.