യുവതിയെ പീഡിപ്പിച്ച കേസിൽ നാലു യുവാക്കൾ അറസ്റ്റിൽ
Saturday, October 7, 2017 10:08 AM IST
മു​​ണ്ട​​ക്ക​​യം: പി​​ന്നോ​​ക്ക വി​​ഭാ​​ഗ​​ക്കാ​​രി​​യാ​​യ പ​​ത്തൊ​​ന്പ​​തു​​കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച സം​​ഭ​​വ​​ത്തി​​ൽ നാ​​ലു യു​​വാ​​ക്ക​​ൾ അ​​റ​​സ്റ്റി​​ൽ. പൂ​​ഞ്ഞാ​​ർ പെ​​രി​​ങ്ങ​​ളം ഓ​​ഴാ​​ങ്ക​​ൽ എം. ​​അ​​നീ​​ഷ് (28), ബ​​ന്ധു ഓ​​ഴാ​​ങ്ക​​ൽ എ​​സ്. അ​​നീ​​ഷ്(33), ക​​ണ്ണ​​ൻ (19), മൂ​​ന്നി​​ല​​വ് കാ​​ന​​വ​​ല​​ക്ക​​ൽ കെ.​​യു. അ​​നൂ​​പ് (24) എ​​ന്നി​​വ​​രെ​​യാ​​ണ് മു​​ണ്ട​​ക്ക​​യം പോ​​ലീ​​സ് ഇ​​ന്ന​​ലെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഏ​​ന്ത​​യാ​​ർ ഇ​​ളങ്കാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ പെ​​ൺ​​കു​​ട്ടി​​യെ​​യാ​​ണു കാ​​മു​​ക​​നും കൂ​​ട്ടു​​കാ​​രും ചേ​​ർ​ന്ന് ഉ​പ​ദ്ര​വി​ച്ച​ത്.

സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത് ഇ​​ങ്ങ​​നെ: പെ​​ൺ​​കു​​ട്ടി​​യു​​ടെ കൂ​​ട്ടു​​കാ​​രി​​യു​​ടെ കാ​​മു​​ക​​നാ​​യി​​രു​​ന്നു എം. ​​അ​​നീ​​ഷ്. ഫോ​​ണി​​ല്ലാ​​തി​രു​ന്ന ഒ​രു കൂ​​ട്ടു​​കാ​​രി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി​​യി​​രു​​ന്ന​​ത് പെ​​ൺ​​കു​​ട്ടി​​യു​​ടെ ഫോ​​ണി​​ൽ നി​​ന്നു​​മാ​​യി​​രു​​ന്നു. അ​​നീ​​ഷ് തി​​രി​​ച്ചു വി​​ളി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ പെ​​ൺ​​കു​​ട്ടി​​യു​​മാ​​യി അ​​ടു​​പ്പ​​ത്തി​​ലാ​​യി.

ഒ​​രു​ മാ​​സ​​ത്തി​​ലേ​​റെ​​യാ​​യി ഫോ​​ണി​​ലൂ​​ടെ സം​​സാ​​രി​​ച്ചു വി​​വാ​​ഹം ക​​ഴി​​ക്കാ​​മെ​​ന്നു ധ​​രി​​പ്പി​​ച്ചു ക​​ഴി​​ഞ്ഞ 30ന് ​​കാ​​മു​​ക​​നാ​​യ അ​​നീ​​ഷ് പെ​​ൺ​​കു​​ട്ടി​​യെ പെ​​രി​​ങ്ങ​​ള​​ത്തു കൊ​​ണ്ടു​​പോ​​യി പീ​​ഡി​​പ്പി​​ച്ചു. പീ​​ഡി​​പ്പി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ സു​​ഹൃ​​ത്ത് അ​​നൂ​​പ് ഫോ​​ണി​​ലൂ​​ടെ പ​​ക​​ർ​​ത്തു​​ക​​യും ചെ​​യ്തു. പി​​ന്നീ​​ട് ഈ ​​ദൃ​​ശ്യ​​ങ്ങ​​ൾ ഇ​​ന്‍റ​​ർ​​നെ​​റ്റി​​ൽ പ്ര​​ച​​രി​​പ്പി​​ക്കു​​മെ​​ന്നു പെ​​ൺ​​കു​​ട്ടി​​യെ ഭീ​ഷ​ണി​​പ്പെ​​ടു​​ത്തി അ​​നൂ​​പും പീ​​ഡി​​പ്പി​​ച്ചു.

തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച പെ​​ൺ​​കു​​ട്ടി​​യു​​ടെ വീ​​ടി​​ന്‍റെ സ​​മീ​​പ​​ത്തു കാ​​റി​​ൽ എ​​ത്തി​​യ യു​​വാ​​ക്ക​​ൾ പെ​​ൺ​​കു​​ട്ടി​​യെ വീ​​ട്ടി​​ൽ​നി​​ന്നു വി​​ളി​​ച്ചി​​റ​​ക്കി ഏ​​ന്ത​​യാ​​ർ - കൈ​​പ്പ​​ള്ളി റോ​​ഡി​​ൽ എ​​സ് വ​​ള​​വ് ഭാ​​ഗ​​ത്തു പ​​ഴ​​യ ഒ​​രു ഷെ​​ഡി​​ൽ കൊ​​ണ്ടു​​പോ​​യി. ഇ​​വി​​ടെ​​വ​​ച്ചു പെ​​ൺ​​കു​​ട്ടി​​യെ എ​​സ്.​അ​​നീ​​ഷ്, ക​​ണ്ണ​​ൻ എ​​ന്നി​​വ​​ർ പീ​​ഡി​​പ്പി​​ച്ചു.

ഇ​​തേ​​സ​​മ​​യം, വീ​​ട്ടി​​ൽ പെ​​ൺ​​കു​​ട്ടി​​യെ കാ​​ണാ​​താ​​യ​​തോ​​ടെ അ​മ്മ ബ​​ഹ​​ളം​​വ​​യ്ക്കു​​ക​​യും നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നു പെ​​ൺ​​കു​​ട്ടി​​ക്കാ​​യി തെ​​ര​​ച്ചി​​ൽ ന​ട​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ​​ളൊ​​ഴി​​ഞ്ഞ സ്ഥ​​ല​​ത്തു​​കൂ​​ടി റോ​​ഡി​​ലൂ​​ടെ ന​​ട​​ന്നു വ​​രി​​ക​​യാ​​യി​​രു​​ന്ന പെ​​ൺ​​കു​​ട്ടി​​യെ ക​​ണ്ടെ​​ത്തി. ഈ ​​സ​​മ​​യ​​ത്തു സ്ഥ​​ല​​ത്തു സം​​ശ​​യാ​സ്പ​​ദ​​മാ​​യ നി​​ല​​യി​​ൽ ക​​ണ്ട കാ​​റി​​ന്‍റെ ന​​മ്പ​​ർ നാ​​ട്ടു​​കാ​​ർ പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​ണു പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

പീ​​ഡി​​പ്പി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ ഇ​​ന്‍റ​​ർ​​നെ​​റ്റി​​ലൂ​​ടെ പ്ര​​ച​​രി​​പ്പി​​ക്കു​​മെ​​ന്നു ഭീ​​ഷ​​ണി​​യു​​ള്ള​​തി​​നാ​​ൽ പെ​​ൺ​​കു​​ട്ടി സം​​ഭ​​വം വീ​​ട്ടു​​കാ​​രെ അ​​റി​​യി​​ച്ചി​​രു​​ന്നി​​ല്ലെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി ഇ​​മ്മാ​​നു​​വേ​​ൽ പോ​​ൾ, സി​​ഐ ഷാ​​ജു ജോ​​സ്, എ​​സ്ഐ അ​​നൂ​​പ് ജോ​​സ്, എ​​എ​​സ്ഐ​​മാ​​രാ​​യ ഷം​​സു​ദീ​​ൻ, പോ​​ൾ മാ​​ത്യു, സ​​ന്തോ​​ഷ്, സി​​പി​​ഒ​​മാ​​രാ​​യ ബെ​​ന്നി ജേ​​ക്ക​​ബ്, ജോ​​ബി ജോ​​സ​​ഫ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത്. പ്ര​​തി​​ക​​ളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.