കൊ​ടി​മൂ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ൽ സ​പ്താ​ഹ​യ​ജ്ഞം ഇന്ന് സമാപിക്കും
Saturday, October 7, 2017 10:21 AM IST
പാ​രി​പ്പ​ള്ളി: പാ​രി​പ്പ​ള്ളി കൊ​ടി​മൂ​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​ന്ന സ​പ്താ​ഹ​യ​ജ്ഞം ഇ​ന്ന് സ​മാ​പി​ക്കും. രാ​വി​ലെ ഗ​ണ​പ​തി​ഹോ​മം, വി​ഷ്ണു സ​ഹ​സ്ര​നാ​മം, സ​മൂ​ഹ​പ്രാ​ർ​ഥ​ന, ഗ്ര​ന്ഥ​ന​മ​സ്കാ​രം, ഗ്ര​ന്ഥ സ​മ​ർ​പ്പ​ണം, അ​വ​ഭൃ​ഥ​സ്നാ​നം , ശ്രീ​കൃ​ഷ്ണാ​വ​താ​ര​പാ​രാ​യ​ണം, യ​ജ്ഞ​സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യ​വ ന​ട​ക്കും. ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ൽ‌ തു​ട​ങ്ങി​യ സ​പ്താ​ഹ‍​യ​ജ്ഞ​ത്തി​ന് ത​ത്ത​ന​പ്പി​ള്ളി കൃ​ഷ്ണ​യ്യ​ർ ആ​ചാ​ര്യ​നാ​യി​രു​ന്നു.

വി​ദ്യാ​ഗോ​പാ​ലാ​ർ​ച്ച​ന, സ​ർ​വൈ​ശ്വ​ര്യ​പൂ​ജ, ന​ര​സിം​ഹാ​വ​താ​ര​പൂ​ജ, ശ്രീ​കൃ​ഷ്ണാ​വ​താ​ര ഉ​ത്സ​വം, ഉ​ണ്ണി​യൂ​ട്ട്, രു​ക്മി​ണി സ്വ​യം​വ​രം എ​ന്നി​വ ന​ട​ന്നു. സ​പ്താ​ഹ​യ​ജ്ഞ​ത്തി​ന് ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് എ​ത്തി​യി​രു​ന്ന​ത്.