സാംസ്കാരിക കൂട്ടായ്മയും കവിയരങ്ങും 11ന്
കൊല്ലം: പുത്തൂർ മണ്ഡപം അടിയന്തിരമായി പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് 11ന് രാവിലെ പത്തിന് ശാസ്ത്രകലാ സാംസ്കാരിക വേദി പ്രവർത്തകർ കൊല്ലം കളക്ടറേറ്റിന് മുന്നിൽ സാംസ്കാരിക കൂട്ടായ്മയും കവിയരങ്ങും സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഉണ്ണി പുത്തൂർ അറിയിച്ചു.

തൈവിതരണം നാളെകൊല്ലം താലൂക്ക് ചെറുകിട കർഷക സംഘത്തിന്‍റെ വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള അഞ്ചാംഘട്ട പച്ചക്കറി തൈവിതരണം നാളെ രാവിലെ ഏഴുമുതൽ മുണ്ടയ്ക്കൽ തുന്പറ ക്ഷേത്രപരിസരത്ത് നടക്കുമെന്ന് ജനറൽ സെക്രട്ടറി മുണ്ടയ്ക്കൽ പുരുഷോത്തമൻ അറിയിച്ചു.