സി​പി​എം വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ സ​മ്മേ​ള​നം: സ്വാഗതസംഘം രൂപീകരിച്ചു
വ​ട​ക്ക​ഞ്ചേ​രി: സി​പി​എം വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ സ​മ്മേ​ള​നം ന​വം​ബ​ർ 25, 26 തീ​യ​തി​ക​ളി​ൽ കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ക്കും. സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

കു​ണ്ടു​കാ​ട്ടി​ൽ ന​ട​ന്ന സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സി.​കെ.​ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​ക​ണ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി.​ടി.​കൃ​ഷ്ണ​ൻ, കെ.​ബാ​ല​ൻ, സി. ​ത​ന്പു, വി.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും സി.​സു​ദേ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി സി.​ടി. കൃ​ഷ്ണ​ൻ-​ചെ​യ​ർ​മാ​ൻ, കെ.​ബാ​ല​ൻ, ക​വി​ത മാ​ധ​വ​ൻ-​വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ-​ക​ണ്‍​വീ​ന​ർ, വി.​രാ​ധാ​കൃ​ഷ്ണ​ൻ, സി.​സു​ദേ​വ​ൻ-​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 501 അം​ഗ ക​മ്മി​റ്റി​യും 51 അം​ഗ എ​ക്സി​കു​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.