യൂത്ത് കോൺഗ്രസ് മാ​ലി​ന്യ​യാ​ത്ര
Saturday, October 7, 2017 10:34 AM IST
പാ​ല​ക്കാ​ട്: ന​ഗ​ര​ജ​ന​ത​യെ വെ​ല്ലു​വി​ളി​ച്ചും മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ​യും മാ​ലി​ന്യ​വി​ഷ​യ​ത്തി​ൽ ധൃ​തി​പി​ടി​ച്ച് ന​ഗ​ര​സ​ഭ കൈ​കൊ​ണ്ട തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്.

സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നൊ​ഴി​ഞ്ഞു​മാ​റി മാ​ലി​ന്യ​ദു​രി​തം ജ​ന​ങ്ങ​ളു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​ന്പ​തി​നാ​ണ് മാ​ലി​ന്യ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ച്ച് ന​ഗ​ര​സ​ഭ​യി​ലേ​ക്കാ​ണ് യാ​ത്ര. തൊ​ണ്ണൂ​റു​ശ​ത​മാ​നം വീ​ടു​ക​ളും ഉ​റ​വി​ട മാ​ലി​ന്യ സം​വി​ധാ​ന​ത്തി​ന് പു​റ​ത്താ​ണ്. ഫ്ളാ​റ്റു​ക​ളി​ലും ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​വ​കാ​ശം ന​ല്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ഗ​ര​സ​ഭാ​ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.