കാണാതായ യു​വ​തിയും കാ​മു​ക​നും പി​ടി​യി​ൽ
Saturday, October 7, 2017 11:09 AM IST
ച​വ​റ: ല​ക്ഷ​ങ്ങ​ളു​മാ​യി ക​ട​ന്ന ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി​യും കാ​മു​ക​നും 19 ദി​വ​സ​ത്തി​ന് ശേ​ഷം പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. ഭാ​ര്യ​യെ വി​ശ്വ​സി​ച്ചേ​ൽ​പ്പി​ച്ച സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ 23 കാ​ര​നൊ​പ്പം 26 പ​വ​നും പ​ത്ത് ല​ക്ഷ​വു​മാ​യി​ട്ടാ​ണ് യുവതി മു​ങ്ങി​യ​ത്. ച​വ​റ​യി​ൽ നി​ന്നും കാണാതായ ഇവരെ വ​യ​നാ​ട് നി​ന്നാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ച​വ​റ സ്വ​ദേ​ശി​യാ​യ യുവതിയാണ് പ​ന്മ​ന സ്വദേശിയായ യുവാവുമൊത്ത് മുങ്ങി​യ​ത്.​

യുവതിയുടെ ഭ​ർ​ത്താ​വിന്‍റെ ​ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്. ഇ​രു​വ​രു​ടെ​യും ബ​ന്ധു​വീ​ടു​ക​ളി​ലും മ​റ്റും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ര​ണ്ട് ദി​വ​സം മു​ൻ​പ് യു​വ​തി സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ നി​ന്നും 40,000 രൂ​പ വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലു​ള്ള എ​റ്റിഎ​മ്മി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച വി​വ​രം ല​ഭി​ച്ച​തോ​ടെ ച​വ​റ പോ​ലീ​സ് സം​ഘം വ​യ​നാ​ട് എ​ത്തു​ക​യാ​യി​രു​ന്നു.

വീ​ട് വി​ട്ട ഇ​രു​വ​രും നേ​രെ കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ബാം​ഗ്ലൂ​ർ, ഗു​ണ്ട​ൽ​പേ​ട്ട്, മൈ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ങ്ങി​യ ശേ​ഷ​മാ​ണ് ബൈ​ക്കി​ൽ വ​യ​നാ​ട് എ​ത്തു​ന്ന​ത്. ഇ​രു​വ​രെ​യും അ​ന്വേ​ഷി​ച്ച നാ​ലു​ത​വ​ണ​യാ​ണ് പോ​ലി​സ് സം​ഘം മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ വ​യ​നാ​ട് ചു​രം ക​യ​റി​യ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ച​വ​റ സിഐ പ​റ​ഞ്ഞു.

സി.​ഐ യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​യി, ഹ​രി​ച​ന്ദ് എ​ന്നി​വ​രാ​ണ് വ​യ​നാ​ട് നി​ന്നും ക​മി​താ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.​ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി സ്വ​ന്തം വീ​ട്ടു​കാ​രോ​ടൊപ്പം പോ​ക​ണ​മെ​ന്നാ​ണ​റി​യി​ച്ച​ത്. യു​വ​തി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം കോ​ട​തി വി​ട്ട​യ​ച്ചു.