ശു​ദ്ധ​ജ​ല മ​ത്സ്യ വി​ത്ത് നി​ക്ഷേ​പി​ച്ചു
Saturday, October 7, 2017 11:09 AM IST
കൊ​ല്ലം: പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലെ ശു​ദ്ധ​ജ​ല മ​ത്സ്യ വി​ത്ത് നി​ക്ഷേ​പ പ​ദ്ധ​തി പ്ര​കാ​രം കി​ഴ​ക്കേ ക​ല്ല​ട ഉ​പ്പൂ​ട് ക​ട​വി​ൽ ശു​ദ്ധ ജ​ല മ​ത്സ്യ ഇ​ന​ങ്ങ​ളാ​യ ക​ട്ല, രോ​ഹു, മൃ​ഗാ​ൾ എ​ന്നി​വ ഫി​ഷ​റീ​സ് വ​കു​പ്പ് നി​ക്ഷേ​പി​ച്ചു. കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ജെ ​ജെ താ​ര, അ​ക്വാ​ക​ൾ​ച്ച​ർ പ്രൊ​മോ​ട്ട​ർ പ്ര​ശാ​ന്ത്, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.