ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ: ഇ​ന്‍റ​ർ​വ്യൂ നാളെ
Saturday, October 7, 2017 11:09 AM IST
കൊ​ല്ലം: മ​ന​യി​ൽ​കു​ള​ങ്ങ​ര ഗ​വ​ണ്‍​മെ​ന്‍റ് വ​നി​ത ഐ ​ടി ഐ ​യി​ൽ ബേ​ക്ക​ർ ആ​ന്‍റ് ക​ണ്‍​ഫ​ക്ഷ​ണ​ർ, ആ​ഗ്രോ പ്രോ​സ​സിം​ഗ് ട്രേ​ഡു​ക​ളി​ൽ നി​ല​വി​ലു​ള്ള ഇ​ൻ​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വു​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് രാ​വി​ലെ 11 ന​ട​ക്കും.
യോ​ഗ്യ​ത ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ലു​ള്ള എ​ൻ റ്റി ​സി/​എ​ൻ എ ​സി യും ​മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്/​കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യി​ൽ മൂ​ന്നു വ​ർ​ഷ ഡി​പ്ലോ​മ​യും ര​ണ്ട ു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ് ബേ​ക്ക​ർ ആ​ന്‍റ് ക​ണ്‍​ഫ​ക്ഷ​ണ​ർ ട്രേ​ഡി​ന്‍റെ യോ​ഗ്യ​ത.

ആ​ഗ്രോ പ്രോ​സ​സിം​ഗ് ട്രേ​ഡി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലു​ള്ള ഡി​ഗ്രി/ ഡി​പ്ലോ​മ​യാ​ണ് യോ​ഗ്യ​ത. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം പ്രി​ൻ​സി​പ്പാ​ൾ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ 0474-2793714, 2797636 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ല​ഭി​ക്കും.