ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
Saturday, October 7, 2017 11:09 AM IST
ശാ​സ്താം​കോ​ട്ട: ജ​ലാ​ശ​യ​ത്തി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള​ളാ​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും സ​ഹാ​യി​യും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മൈ​നാ​ഗ​പ്പ​ള്ളി ആ​റാ​ട്ടു​കു​ള​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​കു​റ്റി​യി​ൽ മു​ക്കി​ൽ നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ൽ ആ​ളൊ​ഴി​ഞ്ഞ ആ​റാ​ട്ടു​കു​ള​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​ണ്. അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും ക​ക്കൂ​സ് മാ​ലി​ന്യ​വും നി​ക്ഷേ​പി​ക്കു​ന്ന​തു​മൂ​ലം ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.​

ഈ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ രാ​ത്രി കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബാ​ര​ലു​ക​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം നി​റ​ച്ച് വാ​ഹ​ന​മെ​ത്തി​യ​ത്.​ പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.​ഇ​തി​നി​ട​യി​ൽ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഡ്രൈ​വ​റും സ​ഹാ​യി​യും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.