സ​ദ്ഭ​ര​ണ പ്ര​ഖ്യാ​പ​നം ത​ട്ടി​പ്പെ​ന്ന്; ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​ർ​ഹ​രെ ഒ​ഴി​വാ​ക്കി
ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ദ്ഭ​ര​ണ പ്ര​ഖ്യാ​പ​നം വ​ൻ ത​ട്ടി​പ്പാ​യി​രു​ന്നു​യെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​ലാ​വു​ദ്ദീ​ൻ ക​രൂ​കു​ന്നേ​ൽ.
അ​ഴു​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും പ​ഞ്ചാ​യ​ത്തി​ൽ ന​ട​മാ​ടു​ക​യാ​ണ്.​കൃ​ത്യ​മാ​യി ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ല​ഭി​ക്കാ​തെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നേ മാ​റ്റി നി​ർ​ത്തി പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക​ന്മാ​രാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​തെ ആ​ക്ഷേ​പ​വും നി​ല​നി​ൽ​ക്കു​ന്നു. വാ​ർ​ഡ്ത​ല​ത്തി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് പോ​ലും രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​ന്ന പ്ര​വ​ണ​ത​യാ​ണു​ള്ള​ത്.

ലൈ​ഫ്മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​ർ​ഹ​രെ ഒ​ഴി​വാ​ക്കി അ​ന​ർ​ഹ​രെ തി​ര​കി ക​യ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.​പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക​വാ​ർ​ഡു​ക​ളി​ലും അ​ർ​ഹ​രെ ഒ​ഴി​വാ​ക്കി​യ​തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

​പ​ഞ്ചാ​യ​ത്തിന്‍റെ ആ​റാം വാ​ർ​ഡി​ൽ ഭ​ര​ണ സ്വാ​ധീ​നം കൊ​ണ്ട് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യി​ൽ പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളാ​യ പ​ല​രേ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും, ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​ക​ൾ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ആ​വ​ശ്യ​പ്പെ​ട്ടു.