കോ​ഴി മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​ന​ം മ​റി​ഞ്ഞു
മ​ങ്ക​ട: വെ​ള്ളി​ല ന​മ്പൂ​രി​ക്കാട്ടി​ല്‍ കോ​ഴി മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ മറിഞ്ഞു. മാ​ലി​ന്യം ക​യ​റ്റി​വ​ന്ന മി​നി ലോ​റി​യും കാ​റു​മാ​ണ് താഴ്ച്ചയിലേക്ക് വീ​ണ​ത്. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. വെ​ള്ളി​ല യു​കെ പ​ടി​യി​ല്‍ നി​ന്നു ചേ​പ്പൂ​രി​ലേ​ക്കു​ള്ള റോ​ഡി​ന​രി​കി​ലാ​ണ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്തു കോ​ഴി മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ ഉ​ട​മ​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ പി​ന്നോ​ട്ടു നീ​ങ്ങി താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടം സം​ബ​ന്ധി​ച്ച് പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് അി​റ​യി​ച്ചു.

ഏ​റെ ക്കാ​ല​മാ​യി ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​ത്തു​കാ​രും ഏ​റെ പ്ര​യാ​സ​ത്തി​ലാ​ണ്. പ്ലാ​സ്റ്റി​ക് ചാ​ക്കി​ല്‍ കെ​ട്ടി​യ മാ​ലി​ന്യം റോ​ഡി​ല്‍ നി​ന്നു ത​ള്ളി​യ നി​ല​യി​ലാ​ണ്. അ​മ്പ​തു അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ മാ​ലി​ന്യം ത​ള്ളി നി​റ​ഞ്ഞി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ചേ​പ്പൂ​രി​നു സ​മീ​പം പൂ​ങ്കു​ടി​ല്‍​മ​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​മ്പൂ​രി​ക്കാ​ട്ടി​ലേ​ക്കാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. വാ​ഹ​ന ഉ​ട​മ​ക​ളെ​ക്കു​റി​ച്ചു വി​വ​ര​മൊ​ന്നു​മി​ല്ല.