വാ​ക്കു പാ​ലി​ക്കാ​നാ​വാ​തെ ഹോ​ർ​ട്ടി​കോ​ർ​പ്പ് ; ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രി​ന് അ​ന്ത്യ​മി​ല്ല
Saturday, October 7, 2017 12:20 PM IST
നെ​ടു​മ​ങ്ങാ​ട് : ഹോർട്ടികോർപ്പ് വിളകൾ എടുക്കാതായതോടെ കർഷകർ ദുരിതത്തിൽ. താ​ലൂ​ക്കി​ൽ കൃ​ഷി ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​ക്കി​യി​ട്ടു​ള്ള ക​ർ​ഷ​ക​രു​ടെ ഉ​ല്പ​ന്ന​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ വി​റ്റ​ഴി​ക്കാ​ൻ ഒ​രി​ടം എ​ന്ന​താ​യി​രു​ന്നു മാ​ർ​ക്ക​റ്റി​ന്‍റെ ല​ക്ഷ്യം.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് മാ​ർ​ക്ക​റ്റി​ൽ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​ഷി​കോ​ല്പ​ന്ന​ങ്ങ​ൾ ലേ​ലം ചെ​യ്ത് തു​ട​ങ്ങി​യ​ത്. മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്നു പോ​ലും കാ​ർ​ഷി​കോ​ല്പ​ന്ന​ങ്ങ​ളു​മാ​യി ക​ർ​ഷ​ക​ർ ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്നു. മെ​ച്ച​പ്പെ​ട്ട വി​ല​യും സാ​ധ​ന​ങ്ങ​ൾ ഒ​രു മാ​ർ​ക്ക​റ്റി​ൽ വി​റ്റ​ഴി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യും കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ മാ​ർ​ക്ക​റ്റി​ലെ അം​ഗ​ങ്ങ​ളാ​കാ​ൻ പ്രേ​രി​പ്പി​ച്ചു.

ആ​ദ്യ​നാ​ളു​ക​ളി​ൽ ഹോ​ർ​ട്ടി​കോ​ർ​പ്പ് മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും വി​ല​യ്ക്കെ​ടു​ത്തു. ക​ർ​ഷ​ക​ർ​ക്ക് വി​ല ന​ല്കാ​ൻ കൂ​ടു​ത​ൽ കാ​ല​താ​മ​സം ഹോ​ർ​ട്ടി കോ​ർ​പ്പ് വ​രു​ത്തി​യ​പ്പോ​ഴൊ​ക്കെ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​യ​തും ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം ന​ട​ക്കു​ന്ന ലേ​ല​ത്തി​ന് ഏ​തു ത​രം കാ​ർ​ഷി​കോ​ല്പ​ന്ന​മാ​ണ് കൂ​ടു​ത​ലാ​യി എ​ത്തു​ക​യെ​ന്ന് പ​റ​യാ​നാ​വി​ല്ല.

മ​രി​ച്ചീ​നി​യാ​ണ് കൂ​ടു​ത​ലും എ​ത്തി​യി​രു​ന്ന​ത്. എ​ത്ര ഉ​ല്പ​ന്ന​ങ്ങ​ൾ എ​ത്തി​യാ​ലും ഹോ​ർ​ട്ടി​കോ​ർ​പ്പ് അ​വ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മേ എ​ടു​ക്കാ​റു​ള്ളൂ. ഇ​ത് മാ​ർ​ക്ക​റ്റി​ൽ നി​ര​വ​ധി ത​വ​ണ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാക്കി​യി​ട്ടു​ണ്ട്. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ ചി​ല്ല​റ വി​പ​ണ​നശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും. പു​തി​യവ തു​ട​ങ്ങാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​തും ക​ർ​ഷ​ക​രെ ദു​രി​തത്തി​ലാ​ക്കി. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന മു​ഴു​വ​ൻ കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ളും ഏ​റ്റെ​ടു​ത്തു കൊ​ള്ളാ​മെ​ന്ന് കൃ​ഷി മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പു ന​ല്കി​യി​രു​ന്ന​താ​ണ്.

ഈ ​ഉ​റ​പ്പു പാ​ലി​ക്കാ​നോ കാ​ർ​ഷി​ക താ​ല്പ​ര്യം സം​ര​ക്ഷി​ക്കാ​നോ അ​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. ക​ർ​ഷ​ക​ർ​ക്ക് ഉ​പ​ക​രി​ക്കു​ന്ന​ത​ര​ത്തി​ൽ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​ക്കാ​ൻ കൃ​ഷി വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.