കാ​ട്ടാ​ന​ഭീതിയിൽ വാൽപ്പാറ
Saturday, October 7, 2017 12:23 PM IST
മ​ല​ക്ക​പ്പാ​റ: അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ വാ​ൽ​പ്പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ക​ല്യാ​ണ​പ്പ​ന്ത​ൽ, സി​ങ്കോ​ണ, കാ​ഞ്ച​മ​ല, ചി​ന്ന​ക്ക​ല്ലാ​ർ, ന​ല്ല​മു​ടി മേ​ഖ​ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ എ​ട്ടു വീ​ടു​ക​ളും റേ​ഷ​ൻ​ക​ട​യ​ട​ക്കം നി​ര​വ​ധി ക​ട​ക​ളും ത​ക​ർ​ത്തു. ഒ​രാ​ഴ്ച​യാ​യി വാ​ൽ​പ്പാ​റ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം വ്യാ​പ​ക​മാ​ണ്.

ഒ​ട്ടേ​റെ കാ​ട്ടാ​ന​ക​ൾ വാ​ൽ​പ്പാ​റ മേ​ഖ​ല​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണു ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​ന​ക​ളെ കാ​ടു ക​യ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഭീ​തി​യി​ലാ​ണ്.