ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തോ​ടെ കോർപറേഷൻ കേ​ര​ളോ​ത്സവ​ത്തി​നു തു​ട​ക്കം
തൃ​ശൂ​ർ: അ​ണ്ട​ർ 17 ലോ​കക​പ്പി​ന്‍റെ ആ​വേ​ശ​വു​മാ​യി ഫു​ട്ബോ​ൾ മത്സ​ര​ത്തോ​ടെ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കേ​ര​ളോ​ത്സവ​ത്തി​ന്‍റെ കാ​യി​ക മത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. പാ​ല​സ് ഗ്രൗ​ണ്ടി​ൽ മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ ഫു​ട്ബോ​ൾ ത​ട്ടി​ക്കൊ​ണ്ടാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​നും സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ ലാ​ലി ജ​യിം​സ് അ​ധ്യ​ക്ഷ​യാ​യി. ഇ​ന്ന​ലെ പ​ത്തു മത്സ​ര​ങ്ങ​ൾ ന​ട​ന്നു. ഇ​ന്ന് ഒ​ന്പ​തു മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 14, 15 തീ​യ​തി​ക​ളി​ലും ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും.

കേ​ര​ളോ​ത്സവ​ത്തി​ന്‍റെ ക​ലാ​മ​ൽ​സ​ര​ങ്ങ​ൾ പി​ന്നീ​ടാ​ണു ന​ട​ക്കു​ക. ഡെ​പ്യൂ​ട്ടി മേ​യ​ർ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ അ​ജി​ത വി​ജ​യ​ൻ, എം.​എ​ൽ. റോ​സി, ഷീ​ന ച​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി, എം.​പി. ശ്രീ​നി​വാ​സ​ൻ, പി. ​സു​കു​മാ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ വ​ൽ​സ​ല ബാ​ബു​രാ​ജ്, ക​രോ​ളി ജോ​ഷ്വ, പ്ര​സീ​ജ ഗോ​പ​കു​മാ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി മാ​സ്റ്റ​ർ, വി. ​രാ​വു​ണ്ണി, അ​ഡ്വ. രാ​മ​ദാ​സ്, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് കോ​ഓ​ഡി​നേ​റ്റ​ർ ടി.​എ​സ്. സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.