നാ​ടി​ന് അ​ഭി​മാ​ന​മാ​യി അ​ല​ൻ ബെ​ന്നി
Saturday, October 7, 2017 12:41 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

ചി​റ്റാ​രി​ക്കാ​ൽ: കേ​ര​ള സീ​നി​യ​ർ ലോ​ണ്‍ ടെ​ന്നിസ് ടീ​മി​ൽ ഇ​ടം നേ​ടി​യ പാ​ലാ​വ​യ​ലു​കാ​ര​ൻ നാ​ടി​ന് അ​ഭി​മാ​ന​മാ​യി. ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി അ​ല​ൻ എ. ​ബെ​ന്നി​യാ​ണ് ടീ​മി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​ബാ​റി​ൽ നി​ന്ന് അ​ല​നു മാ​ത്ര​മാ​ണ് അ​വ​സ​രം നേ​ടാ​നാ​യ​ത്. സം​സ്ഥാ​ന ടീ​മി​ലേ​ക്ക് അ​ഞ്ചു പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ നാ​ലു പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രാ​ണ്.

ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ഡ​ൽ​ഹി​യി​ലാ​ണ് മ​ത്സ​രം. നേ​ര​ത്തെ ഓ​ൾ ഇ​ന്ത്യാ ടെ​ന്നി സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ പ​ല ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും അ​ല​ൻ പ​ങ്കെ​ടു​ത്ത് മി​ക​വു പു​ല​ർ​ത്തി​യി​രു​ന്നു.

ആ​റു വ​ർ​ഷ​മാ​യി ആ​ന്ധ്ര​യി​ൽ മ​ത്സ​ര​ത്തോ​ടൊ​പ്പം പ​രി​ശീ​ല​ന​വും ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടാം ക്ലാ​സ് മു​ത​ൽ പ​ത്തു വ​രെ ആ​ന്ധ്ര​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു അ​ല​ന്‍റെ വി​ദ്യാ​ഭ്യാ​സം. പ​ഠ​ന​ത്തി​ൽ ഏ​റെ മി​ക​വു പു​ല​ർ​ത്തു​ന്ന ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ പെ​യി​ന്‍റിം​ഗി​ലും ചി​ത്ര​ര​ച​ന​യി​ലും പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ചി​റ്റാ​രി​ക്കാ​ൽ എ​ഴു​പ​റ​യി​ൽ ബെ​ന്നി ഏ​ബ്ര​ഹാ​മി​ന്‍റെ​യും ബി​നു ബെ​ന്നി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: അ​ലീ​ന മ​രി​യ ബെ​ന്നി. പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്. അ​ല​ന് ഡ​ൽ​ഹി​യി​ലും മി​ന്നും പ്ര​ക​ട​നം കാ​ഴ്ചവ​യ്ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.