കാ​യി​ക​മേ​ള നാ​ളെ മുതൽ
ചീ​മേ​നി: ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക മേ​ള നാ​ളെ മു​ത​ൽ 11 വ​രേ ചീ​മേ​നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. 84 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി മ​ത്സ​രാ​ർ​ഥിക​ളും ഒ​ഫീ​ഷ്യ​ലു​ക​ളും ഉ​ൾ​പ്പെ​ടെ 5000 ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യ്ക്ക് ചീ​മേ​നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. ക്രോ​സ് ക​ണ്‍​ട്രി, സീ​നി​യ​ർ ജൂ​ണിയ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഡി​സ്ക​സ് ത്രോ, ​ജാ​വ​ലി​ൻ​ത്രോ, ഹാ​മ​ർ​തേ്രാ, പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജാ​വ​ലി​ൻ ത്രോ, ​ഹാ​മ​ർ​ത്രോ എ​ന്നി​വ ഇ​ന്നു രാ​വി​ലെ മു​ത​ൽ ന​ട​ക്കും. മേള നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ഡി​വൈ​എ​സ്പി കെ.​ദാ​മോ​ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെയ്യും.

മ​ത്സ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പും പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​ജു എം. ​നെ​ടു​ങ്ക​ണ്ട, പി.​സ​തീ​ശ​ൻ, എം.​കെ.​ബാ​ബു​രാ​ജ്, യു. ​രാ​ഘ​വ​ൻ, കെ. ​സ​തീ​ശ​ൻ, കെ.​എം. ദാ​മോ​ദ​ര​ൻ, എം.​കെ. രാ​മ​കൃ​ഷ്ണ​ൻ, കെ.​വി. ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.