കാ​ങ്കോ​ലി​ല്‍ സ്വ​കാ​ര്യ​ബ​സ് ത​ട​ഞ്ഞു ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ചു; സ്വ​കാ​ര്യ ബ​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തി
ചെ​റു​പു​ഴ: കാ​ങ്കോ​ലി​ല്‍ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ക്കു​ക​യും ബ​സ് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്നു ചെ​റു​പു​ഴ-​പ​യ്യ​ന്നൂ​ര്‍ റൂ​ട്ടി​ല്‍ ബ​സോ​ട്ടം നി​ല​ച്ചു. ബ​സു​ക​ളു​ടെ സ​ര്‍​വീ​സ് അ​പ്ര​തീ​ക്ഷി​ത​മാ​യി നി​ല​ച്ച​തോ​ടെ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. പ​യ്യ​ന്നൂ​ര്‍-​ചെ​റു​പു​ഴ-​തി​രു​മേ​നി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ശ്രീ​വി​ഷ്ണു ബ​സി​നു​നേ​രേ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കാ​ങ്കോ​ല്‍ സ​ബ് സ്‌​റ്റേ​ഷ​നു സ​മീ​പം ഒ​രു സം​ഘം ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം ട​യ​റു​ക​ളു​ടെ കാ​റ്റ​ഴി​ച്ചു​വി​ടു​ക​യും ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ചെ​റു​പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള സ്വ​കാ​ര്യ​ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നി​നു മാ​ത്തി​ല്‍ വൈ​പ്പി​രി​യ​ത്ത് മ​ത്സ​രി​ച്ചോ​ടു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ബ​സ് സ്‌​കൂ​ട്ട​റി​നു പി​ന്നി​ലി​ടി​ച്ച‌ു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു വെ​ള്ളി​യാ​ഴ്ച അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബ​സു​ട​മ​യു​ടെ മൂ​ന്നു ബ​സു​ക​ള്‍ നാ​ട്ടു​കാ​ര്‍ കാ​ങ്കോ​ലി​ല്‍ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പി​ന്നാ​ലെ ഈ ​റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സു​ക​ള്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​ശ്‌​നം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ പെ​രി​ങ്ങോം പോ​ലീ​സ് ഇ​ന്ന​ലെ നാ​ലി​നു സ​ര്‍​വ​ക​ക്ഷി യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണു ബ​സ് ത​ട​ഞ്ഞ് അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​വി​ഷ്ണു ബ​സ് ക​ണ്ട​ക്ട​ര്‍ പെ​രി​ങ്ങോ​ത്തെ ഷി​ബു (30) വി​നെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഡ്രൈ​വ​ര്‍ പൊ​ന്നം​വ​യ​ലി​ലെ ര​തീ​ഷ് (25), ക്ലീ​ന​ര്‍ തി​രു​മേ​നി​യി​ലെ അ​നി​ല്‍ (45) എ​ന്നി​വ​രെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ബ​സ് ആ​ക്ര​മി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ​വ​രി​ല്‍ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും കേ​സെ​ടു​ത്തി​ട്ടി​ല്ല. അ​ക്ര​മ​ത്തെ​ത്തു​ട​ര്‍​ന്നു സ്വ​കാ​ര്യ​ബ​സു​ക​ള്‍ കൂ​ട്ട​ത്തോ​ടെ സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​തോ​ടെ വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നു പി​എ​സ് സി ​പ​രീ​ക്ഷ​ക​ള്‍​ക്കാ​യി മാ​ത്തി​ല്‍, പെ​രി​ങ്ങോം, പാ​ടി​യോ​ട്ടു​ചാ​ൽ, ചെ​റു​പു​ഴ, പു​ളി​ങ്ങോം, കോ​ഴി​ച്ചാ​ല്‍, തി​രു​മേ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ലെ​ത്തി​യ​വ​ര്‍ തി​രി​ച്ചു​പോ​കാ​ന്‍ വാ​ഹ​ന​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി. സ്വ​കാ​ര്യ​ബ​സ് പ​ണി​മു​ട​ക്കി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്ന് അ​ധി​ക സ​ര്‍​വീ​സ് ന​ട​ത്തി​യ​ത് ജ​ന​ത്തി​ന് അ​ല്പ​മെ​ങ്കി​ലും ആ​ശ്വാ​സ​മാ​യി.