ഞാ​യ​പ്പി​ള്ളി ദേ​വാ​ല​യം പു​തു​ക്ക​ൽ: ക​ല്ലി​ടീ​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു
കു​ട്ട​ന്പു​ഴ: ഞാ​യ​പ്പി​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം പു​തു​ക്കി പ​ണി​യു​ന്ന​തി​ന്‍റെ ക​ല്ലി​ടീ​ൽ ക​ർ​മം കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. പ്രാ​ർ​ഥി​ക്കാ​നും ബ​ലി​യ​ർ​പ്പി​ക്കാ​നും അ​നേ​ക​ർ​ക്ക് ദൈ​വ​വ​ച​നം പ​ക​ർ​ന്നു ന​ൽ​കാ​നും സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ ന​ല്ലൊ​രു ദേ​വാ​ല​യം പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ടാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. ക​ല്ലി​ടീ​ൽ ക​ർ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

തു​ട​ർ​ന്ന് അ​ടി​സ്ഥാ​ന​ശി​ല വെ​ഞ്ച​രി​ച്ച് കൈ​ക്കാ​ര​ന്മാ​രാ​യ റോ​യി മാ​ളി​യേ​ക്ക​ൽ, ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, സാ​ബു റാ​ത്ത​പ്പി​ള​ളി​ൽ എ​ന്നി​വ​ർ​ക്കു ബി​ഷ​പ് കൈ​മാ​റി. വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ഴ​യ​പീ​ടി​ക​യി​ൽ, മു​ൻ വി​കാ​രി​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി.