നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ത​ന്നി​ഷ്ട​പ്ര​കാ​രം സ​ർ​വീ​സ്
Thursday, October 12, 2017 9:57 AM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ എ​ത്താ​തെ മ​ട​ങ്ങു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. മൂ​ന്നാ​ർ, രാ​ജാ​ക്കാ​ട്, ചെ​മ്മ​ണ്ണാ​ർ, മ​ഞ്ഞ​പ്പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ടൗ​ണി​ൽ തി​രി​ച്ചു മ​ട​ങ്ങി​പ്പോ​കു​ന്ന​ത്.

ചി​ല ബ​സു​ക​ൾ പ​ടി​ഞ്ഞാ​റേ​ക്ക​വ​ല വെ​യി​റ്റിം​ഗ് ഷെ​ഡി​നു സ​മീ​പം യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്പോ​ൾ മ​റ്റു​ള്ള ബ​സു​ക​ൾ എ​ച്ച്പി പെ​ട്രോ​ൾ പ​ന്പി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ക​യാ​ണ്. താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ നെ​ടു​ങ്ക​ണ്ട​ത്ത് വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും പോ​കേ​ണ്ട​വ​ർ ഇ​വി​ടെ​നി​ന്നും ഓ​ട്ടോ​റി​ക്ഷാ പി​ടി​ച്ച് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഇ​ത്ത​രം ബു​ദ്ധി​മു​ട്ട് ദി​വ​സേ​ന അ​നു​ഭ​വി​ക്കു​ക​യാ​ണ്. ബ​സു​ക​ൾ ബി​എ​ഡ് സെ​ന്‍റ​റി​നു​സ​മീ​പം എ​ത്തി മ​ട​ങ്ങ​ണ​മെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ങ്കി​ലും ഭൂ​രി​ഭാ​ഗം ബ​സു​ക​ളും ഇ​തു പാ​ലി​ക്കു​ന്നി​ല്ല. ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി​യി​ൽ വി​ഷ​യം ചൂ​ടേ​റി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ച​ർ​ച്ച​ക​ൾ മു​റു​കു​ന്പോ​ൾ ബ​സു​ക​ൾ കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ എ​ത്തി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സും പ​ഞ്ചാ​യ​ത്തും ഉ​റ​പ്പു​ക​ൾ ന​ൽ​കു​മെ​ങ്കി​ലും ന​ട​പ്പാ​ക്കാ​റി​ല്ല. അ​ടു​ത്തി​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ ത​ട​ഞ്ഞി​രു​ന്നു. അ​ന്ന് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ ബ​സു​ക​ൾ കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ എ​ത്തി​യെ​ങ്കി​ലും പ​ഴ​യ രീ​തി​യി​ൽ​ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്.