കാ​ഴ്ച​യു​ള്ള​വ​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യി കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ തെ​രു​വി​ലി​റ​ങ്ങി
Thursday, October 12, 2017 9:57 AM IST
ക​ട്ട​പ്പ​ന: കാ​ഴ്ച​യു​ള്ള​വ​ർ​ക്ക് വ​ഴി​കാ​ട്ടാ​ൻ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ തെ​രു​വി​ലി​റ​ങ്ങി. ലോ​ക കാ​ഴ്ച​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ ന​ട​ത്തി​യ ബ്ലൈ​ൻ​ഡ് വാ​ക്ക് റാ​ലി​യി​ലാ​ണ് കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ കാ​ഴ്ച​യു​ള്ള​വ​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യ​ത്. കാ​ഴ്ച​യു​ള്ള നൂ​റു​ക​ണ​ക്കി​നു​പേ​ർ ക​ണ്ണ് മൂ​ടി​ക്കെ​ട്ടി അ​ന്ധ​ർ​ക്കൊ​പ്പം ന​ട​ന്ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു.

നേ​ത്ര​ദാ​ന​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​റി​വി​ല്ലാ​യ്മ​യും തെ​റ്റി​ദ്ധാ​ര​ണ​യും മാ​റ്റാ​നാ​യാ​ണ് ലോ​ക കാ​ഴ്ച​ദി​ന​ത്തി​ൽ പ്രോ​ജ​ക്ട് മി​ഷ​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും വൈ​എം​സി​എ​യു​ടെ​യും എ​ച്ച്സി​എ​ന്നി​ന്‍റെ​യും കൂടാ​തെ മ​റ്റു നാ​ൽ​പ​തോ​ളം സാ​മൂ​ഹ്യ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ക​ട്ട​പ്പ​ന ടൗ​ണി​ൽ ബ്ലൈ​ൻ​ഡ് വാ​ക്ക് ന​ട​ത്തി​യ​ത്. അ​ന്ധ​ത കു​റ​യ്ക്കു​ക​യും നേ​ത്ര​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി.

ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ര​ള​ത്തി​ൽ ആ​കെ 650 പേ​ർ മാ​ത്ര​മാ​ണ് നേ​ത്ര​ദാ​നം ന​ട​ത്തി​യ​തെ​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​രാ​യ മ​നോ​ജ് എം. ​തോ​മ​സ്, ഫാ. ​ജോ​സ​ഫ് മ​രു​തോ​ലി​ൽ, പി.​എം. ജോ​സ​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

ക​ട്ട​പ്പ​ന പു​ളി​യ​ൻ​മ​ല റോ​ഡി​ൽ​നി​ന്ന് രാ​വി​ലെ 10-ന് ​ആ​രം​ഭി​ച്ച ബ്ലൈ​ൻ​ഡ് വാ​ക്ക് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​വി​ധ സം​ഘ​ട​ന​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് നി​ര​വ​ധി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും അ​ന്ധ​രാ​യ ആ​ളു​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു ന​ഗ​ര​സ​ഭാ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫാ. ​ജോ​സ​ഫ് മ​രു​തോ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണ് ദാ​ന​മാ​യി സ്വീ​ക​രി​ച്ച ഗോ​പി​ക ബാ​ല​ൻ സ​ന്ദേ​ശം​ന​ൽ​കി. പി.​എം. ജോ​സ​ഫ്, ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ട​ങ്ങ​ത്താ​ഴെ, ഫാ. ​ബി​നു കു​രു​വി​ള, ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ, ഫാ. ​ജെ​റി ജേ​ക്ക​ബ് ജോ​ണ്‍, സി.​കെ. മോ​ഹ​ന​ൻ, മാ​ത്യു അ​ന്പ​ഴ​ത്തി​നാ​ൽ മ​റ്റ​ത്തി​ൽ, ജോ​ർ​ജി മാ​ത്യൂ, ബൈ​ജു ഏ​ബ്രഹാം, ജോ​ർ​ജ് വേ​ഴ​ന്പ​ത്തോ​ട്ടം, എം.​കെ. തോ​മ​സ്, ജോ​ണി ക​ല​യ​ത്തി​നാ​ൽ, ജെ​യ്ബി ജോ​സ​ഫ്, സാ​ബു പ്ലാ​ത്തോ​ട്ടാ​നി, ജോ​ഷി മ​ണി​മ​ല, ന​വീ​ൻ ആ​ന്‍റ​ണി, കെ.​സി. ജോ​ർ​ജ്, ജോ​ർ​ജ് ജോ​സ്, ജോ​മോ​ൻ പൊ​ടി​പാ​റ, സ​ജി ദാ​സ്, സു​ര​ജ് മാ​ത്യു, കെ.​എ​സ്. മാ​ത്യു, സ​ണ്ണി സ്റ്റോ​റി​ൽ, ജോ​ർ​ജ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.