കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​നി കൊ​ക്കോ​ഗ്രാ​മം
Thursday, October 12, 2017 10:06 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല, വെ​ള്ളാ​വൂ​ര്‍, ചി​റ​ക്ക​ട​വ്, വാ​ഴൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൊ​ക്കോ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​യി. 330 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് പു​തു​താ​യി കൊ​ക്കോ​കൃ​ഷി ആ​രം​ഭി​ക്കു​വാ​നാ​ണ് പ​ദ്ധ​തി.

അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള സി​ടി 40 ഇ​ന​ത്തി​ല്‍​പെ​ട്ട കൊ​ക്കോ​യു​ടെ തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. മൂ​ന്ന് കൊ​ക്കോ കാ​യ്ക​ളി​ല്‍നി​ന്ന് ഒ​രു കി​ലോ പ​രി​പ്പ് ല​ഭി​ക്കും. കി​ലോ ഗ്രാ​മി​ന് 150 രൂ​പാ നി​ല​വി​ല്‍ വി​ല​യു​ണ്ട്. കൊ​ക്കോ​ത്തോ​ട് പ്ര​കൃ​തി സൗ​ഹൃ​ദ ഐ​സ്‌​ക്രീം ക​പ്പി​നാ​യി ക​യ​റ്റു​മ​തി ചെ​യ്യാ​നും പ​ദ്ധ​തി ത​യാ​റാ​യി​ട്ടു​ണ്ട്.

ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ത​യ​ാറാ​ക്ക​പ്പെ​ട്ട​ത്. കൃ​ഷി​വ​കു​പ്പ്, ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ള്‍, ഗ്രീ​ന്‍​ഷോ​ര്‍, മ​ണി​മ​ല കൊ​ക്കോ ഉത്പാദക ​​സം​ഘം, ഇ​ത​ര ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ പ​ങ്കാ​ളി​ക​ളാ​കും.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഞ​ള്ള​മ​റ്റം മ​ണ്ണം​പ്ലാ​ക്ക​ല്‍ തോ​മ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 10ന് ​ന​ട​ക്കും. ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ലാ ന​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സ​ജി​മോ​ന്‍ കെ. ​ജേ​ക്ക​ബ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റി​ജോ വാ​ളാ​ന്ത​റ, കൃ​ഷി ഓ​ഫീ​സ​ര്‍ സി​മി ഇ​ബ്രാ​ഹിം, ആ​ത്മ ബി​ടി​എം മ​ഞ്ജു എം. ​പി​ള്ള, ഗ്രീ​ന്‍​ഷോ​ര്‍ ചെ​യ​ര്‍​മാ​ന്‍ ലാ​ലി​ച്ച​ന്‍ മു​ണ്ട​പ്ലാ​ക്ക​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​ല​ജാ ഷാ​ജി കാ​രാ​പ്ലാ​ക്ക​ല്‍, ജേ​ക്ക​ബ് പു​ന്ന​ത്തു​റ, സ​ണ്ണി കോ​രു​ത്തോ​ട്, സാ​ന്‍ മാ​ത്യു ക​പ്പ​ലു​മാ​ക്ക​ല്‍, ജി​ബു ചാ​ലു​കു​ഴി, കെ.​പി. സു​ശീ​ല​ന്‍ ക​ല്ലൂ​ക്കു​ന്നേ​ല്‍, എം.​എം. ഫി​ലി​പ്പ്, ഷാ​ജ​ന്‍ മ​ണ്ണം​പ്ലാ​ക്ക​ല്‍, ല​താ ഏ​ബ്ര​ഹാം, ഷി​ബു വ​യ​ലി​ല്‍, കെ.​സി. വ​ർ​ഗീ​സ്, ഷാ​ജി ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.