പൊ​ന്നോ​മ​ന മ​ക​നെ താ​ലോ​ലി​ക്കാ​നാ​കാ​തെ സ്നേ​ഹ; ഇ​നി സു​മ​ന​സു​ക​ൾ ക​നി​യ​ണം
വ​ട​ക്ക​ഞ്ചേ​രി: പൊ​ന്നോ​മ​ന മ​ക​ന്‍റെ ക​ളി​ചി​രി കാ​ണു​ന്പോ​ൾ അ​മ്മ സ്നേ​ഹ​യു​ടെ ക​ണ്ണു​നി​റ​യും. അ​വ​നെ മാ​റോ​ടു​ചേ​ർ​ത്ത് സ്നേ​ഹി​ക്കാ​നോ തോ​ള​ത്ത് വ​ച്ചു താ​ലോ​ലി​ക്കാ​നോ ക​ഴി​യാ​ത്ത​തി​ലു​ള്ള വേ​ദ​ന അ​ത്ര​യേ​റെ​യാ​ണ് സ്നേ​ഹ​യ്ക്ക്.

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി കു​ടും​ബ​ജീ​വി​തം തു​ട​ങ്ങും​മു​ന്പേ കി​ട​പ്പി​ലാ​ണ് ഈ ​ഇ​രു​പ​തു​കാ​രി. വ​ട​ക്ക​ഞ്ചേ​രി പ്ര​ധാ​നി​ക്ക​ടു​ത്ത് വാ​ക്കോ​ട് പാ​റ​ക്ക​ൽ​വീ​ട്ടി​ൽ ച​ന്ദ്ര​ൻ-​ച​ന്ദ്രി​ക ദ​ന്പ​തി​ക​ളു​ടെ ആ​റു​മ​ക്ക​ളി​ൽ നാ​ലാ​മ​ത്തെ​യാ​ളാ​ണ് സ്നേ​ഹ.

ഒ​ന്ന​ര​വ​ർ​ഷം മു​ന്പാ​യി​രു​ന്നു മൂ​ല​ങ്കോ​ട് ചെ​ട്ടി​ത്ത​റ​ക്കാ​ട് വി​നോ​ദു​മാ​യു​ള്ള സ്നേ​ഹ​യു​ടെ വി​വാ​ഹം. പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് സ്നേ​ഹ​യു​ടെ ര​ണ്ടു കി​ഡ്നി​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​നി​യും പ​ല ടെ​സ്റ്റു​ക​ൾ ന​ട​ത്തി​വേ​ണം വൃ​ക്ക​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ചി​കി​ത്സ ആ​രം​ഭി​ക്കാ​ൻ. ഈ ​ടെ​സ്റ്റു​ക​ൾ​ക്കു​ത​ന്നെ വ​ലി​യൊ​രു തു​ക ചെ​ല​വു​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ ദ​രി​ദ്ര കു​ടും​ബ​മാ​യ സ്നേ​ഹ​യു​ടെ വീ​ട്ടു​കാ​ർ​ക്ക് ചി​കി​ത്സാ​ചെ​ല​വു​ക​ൾ താ​ങ്ങാ​വു​ന്ന​ത​ല്ല. അ​ഞ്ചു പെ​ണ്‍​മ​ക്ക​ളും ഒ​രാ​ണ്‍​കു​ട്ടി​യു​മാ​യി കു​ടും​ബ​ചെ​ല​വു​ക​ൾ ത​ന്നെ കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് സ്നേ​ഹ​യു​ടെ അ​ച്്ഛ​നും അ​മ്മ​യും. സ്നേ​ഹ​യേ​യും കു​ഞ്ഞി​നെ​യും പ​രി​ച​രി​ക്കേ​ണ്ട​തി​നാ​ൽ ച​ന്ദ്ര​നും ച​ന്ദ്രി​ക​യ്ക്കും പ​ണി​ക്കു​പോ​കാ​നും പ​ല​ദി​വ​സ​ങ്ങ​ളി​ലും ക​ഴി​യു​ന്നി​ല്ല. ഭ​ർ​ത്താ​വ് വി​നോ​ദി​നും കൂ​ലി​പ​ണി​യാ​ണ്. സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്തി​ലാ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​ത്. എ​ന്നാ​ൽ സ​ഹാ​യി​ച്ചും ഓ​ടി​ന​ട​ന്നും അ​വ​രും ത​ള​ർ​ന്നു. ഇ​തി​നാ​ലാ​ണ് കൂ​ടു​ത​ൽ പേ​രു​ടെ സ​ഹാ​യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.