പ​ന​മ​ണ്ണ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Thursday, October 12, 2017 10:27 AM IST
ഒ​റ്റ​പ്പാ​ലം: പ​ന​മ​ണ്ണ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​മേ​ഖ​ല​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മു​ഴു​വ​ൻ യ​ന്ത്ര​ങ്ങ​ളും ഇ​വി​ടെ ത​ക​രാ​റി​ലാ​ണ്.
മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​വ​ർ​ത്ത​ന​വും ഇ​വി​ടെ ന​ട​ക്കു​ന്നി​ല്ല. യ​ന്ത്ര​ങ്ങ​ൾ ച​ല​ന​മ​റ്റ​തോ​ടെ മാ​ലി​ന്യം വേ​ർ​തി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​ച്ചു. മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് യ​ന്ത്ര​ത്തി​ലൂ​ടെ ക​ട​ത്തി​വി​ട്ട് അ​ര​ച്ചു​പൊ​ടി​ച്ചു​മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ജൈ​വ​മാ​ലി​ന്യം പൊ​ടി​രൂ​പ​ത്തി​ൽ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി കൃ​ഷി​ഭ​വ​ൻ മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ര​യ്ക്കു​ന്ന​തി​നും പൊ​ടി​ക്കു​ന്ന​തി​നും ജൈ​വ​മാ​ലി​ന്യം നീ​ങ്ങി​വ​രു​ന്ന​തി​നു​മാ​യി മൂ​ന്നു​യ​ന്ത്ര​ങ്ങ​ളാ​ണ് പ്ലാ​ന്‍റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് പ്ലാ​ന്‍റി​ൽ മേ​ൽ​ക്കൂ​ര പ​ണി​യു​ന്ന​തി​നി​ട​യി​ൽ യ​ന്ത്ര​ങ്ങ​ളു​ടെ വൈ​ദ്യു​തി​ബ​ന്ധം ത​ക​ർ​ന്നി​രു​ന്നു. വ​യ​റു​ക​ൾ മു​റി​ഞ്ഞ​തോ​ടെ യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കാ​താ​യി. യ​ന്ത്ര​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും മ​റ്റു​മാ​യി എ​ട്ടു​ല​ക്ഷ​ത്തി​ന​ടു​ത്ത് രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. 2012-ൽ ​സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ സ്ഥാ​പി​ച്ച പ്ലാ​സ്റ്റി​ക് പു​നഃ​ച​ക്ര​ണ​യ​ന്ത്രം പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​നം മാ​ത്ര​മാ​ണ് ആ​കെ ന​ട​ത്തി​യ​ത്. ഈ ​പ്ലാ​ന്‍റി​ന​ക​ത്തെ മോ​ട്ടോ​ർ മോ​ഷ​ണം പോ​യ​തി​നെ തു​ട​ർ​ന്നു പ​രാ​തി ന​ല്കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ മാ​ലി​ന്യ​ത്തി​നും ജി​എ​സ്ടി ചു​മ​ത്തു​ന്നു എ​ന്ന​താ​ണ് ര​സ​ക​ര​മാ​യ വ​സ്തു​ത. 18 ശ​ത​മാ​നം ജി​എ​സ്ടി​യാ​ണ് മാ​ലി​ന്യ​ത്തി​നു ചു​മ​ത്തു​ന്ന​ത്. മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന ഏ​ജ​ൻ​സി​ക​ൾ​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യാ​യി​രു​ന്ന​തും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി. 18 ശ​ത​മാ​നം ജി​എ​സ്ടി വ​ന്ന​തോ​ടെ പു​തി​യ ടെ​ണ്ട​റു​ക​ൾ എ​ടു​ക്കു​ന്ന​തി​നു ക​ന്പ​നി​ക​ൾ മ​ടി​ക്കു​ക​യാ​ണ്. ആ​യി​രം രൂ​പ​യു​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സം​സ്ക​രി​ച്ച് ക​ന്പ​നി​ക​ളെ ഏ​ല്പി​ക്കു​ന്പോ​ൾ 180 രൂ​പ നി​കു​തി ന​ല്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.

മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​തെ​ന്ന​പോ​ലെ ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലും മാ​ലി​ന്യം വ​ലു​താ​ണ്. ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​മെ​ന്ന ആ​ശ​യം വ്യാ​പ​ക​മാ​യി ആ​ളു​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ഗ​ര​ങ്ങ​ളി​ൽ ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.