ജില്ലാ സ്കൂൾ കാ​യി​ക​മേ​ളയ്ക്ക് കൊ​ല്ല​ത്ത് തു​ട​ക്കമായി
Thursday, October 12, 2017 10:32 AM IST
കൊ​ല്ലം: ജില്ലാ സ്കൂൾ കാ​യി​ക മേ​ള​യ്ക്ക് കൊ​ല്ല​ത്ത് തു​ട​ക്ക​മാ​യി. കൊ​ല്ലം ലാ​ൽ​ബ​ഹാ​ദു​ർ സ്റ്റേ​ഡി​യ​ത്തി​ൽ എം.​നൗ​ഷാ​ദ് എംഎ​ൽ​എ കായികമേള ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​യ​ർ വി ​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെപ്യൂട്ടി ​മേ​യ​ർ വി​ജ​യാ ഫ്രാ​ൻ​സി​സ് കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കി.

കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഡെപ്യൂട്ടി ഡ​യ​റ​ക്ട​ർ കെ.​എ​സ് ശ്രീ​ക​ല, കോ​ർ​പ്പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ആ​ർ സ​ന്തോ​ഷ്കു​മാ​ർ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ജൂ​ലി​യ​റ്റ് നെ​ൽ​സ​ൻ, ജ​യ​ശ്രീ, എ​സ് ശ്രീ​കു​മാ​രി, എ​ൻ ജോ​ണ്‍, എം ​സു​ന്ദ​ശേ​ര​ൻ​പി​ള്ള,അ​നി​ൽ അ​ന്പ​ല​ക്ക​ര,ആ​ർ രാ​ജീ​വ് എ​ന്നി​വ​ർ പ്രസംഗിച്ചു.

15ന് ​വൈ​കി​ട്ട് 3.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം ​മു​കേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​ഗ​ദ​മ്മ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് വി​ത​ര​ണം ചെ​യ്യും. കെ.​എ​സ് ശ്രീ​ക​ല സ​മ്മാ​ന​ദാ​നം ന​ട​ത്തും. 12 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നും 95 ഇ​ന​ങ്ങ​ളി​ലാ​യി മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് കാ​യി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.