യു​വ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം
Thursday, October 12, 2017 11:22 AM IST
കൊല്ലം: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് 2016 ലെ ​സ്വാ​മി വി​വേ​കാ​ന്ദ​ൻ യു​വ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നും മി​ക​ച്ച യു​വ​ജ​ന ക്ല​ബ്ബി​നു​ള്ള അ​വാ​ർ​ഡി​നും അ​പേ​ക്ഷി​ക്കാം. 18നും 40 ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​നം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം, ക​ല, സാ​ഹി​ത്യം, ഫൈ​ൻ ആ​ർ​ട്ട്സ്, കാ​യി​കം, ശാ​സ്ത്രം, സം​രം​ഭ​ക​ത്വം, കൃ​ഷി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ​ക്കാ​ണ് അ​വാ​ർ​ഡ്. അ​പേ​ക്ഷ സ്വ​യം സ​മ​ർ​പ്പി​ക്കു​ക​യോ മ​റ്റൊ​രു വ്യ​ക്തി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക​യോ ചെ​യ്യാം. അ​ത​ത് മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ൾ​പ്പെ​ടു​ന്ന ജൂ​റി അ​പേ​ക്ഷ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി​യാ​ണ് ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 50001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും പു​ര​സ്കാ​ര​വു​മാ​ണ് അ​വാ​ർ​ഡ്.

സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള യൂ​ത്ത് ക്ല​ബ്ബു​ക​ളി​ൽ മി​ക​ച്ച യൂ​ത്ത് ക്ല​ബ്ബി​നു​ള്ള അ​വാ​ർ​ഡി​നും അ​പേ​ക്ഷി​ക്കാം. ജി​ല്ലാ​ത​ല​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ക്ല​ബ്ബി​ന് 30001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും പു​ര​സ്കാ​ര​വും ന​ൽ​കും. ജി​ല്ലാ​ത​ല​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ക്ല​ബ്ബു​ക​ളി​ൽ നി​ന്നും സം​സ്ഥാ​ന ത​ല​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച ക്ല​ബ്ബി​ന് 50001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും പു​ര​സ്കാ​ര​വും ന​ൽ​കും.

30ന​കം ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ, ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്രം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, തേ​വ​ള്ളി, കൊ​ല്ലം എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യും വി​ശ​ദ വി​വ​ര​ങ്ങ​ളും www.ksywb.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.